Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Dec 2024 07:01 IST
Share News :
കോഴിക്കോട്: വനംമന്ത്രിയുടെ പ്രസ്താവന കാണുമ്പോൾ ഇത് വരെ നേരം വെളുക്കാത്ത വനം മന്ത്രിയാണോ കേരളത്തിൻ്റേതെന്നാണ്
വനനിയമഭേദഗതി
സംബന്ധിച്ച അദ്ദേഹത്തിൻ്റെ പ്രഖ്യാപനം കേട്ടാൽ തോന്നുകയെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയൽ. അടിയന്തരാവസ്ഥ കാലത്താണ് ഇത് പോലുള്ള നിയമങ്ങളുള്ളത്. വീണ്ടും കർഷകരെ സംബന്ധിച്ച് അടിയന്തരാവസ്ഥ
തിരികെ കൊണ്ടുവരാൻ ഈ ഗവൺമെന്റ് പരിശ്രമിച്ചാൽ അടിയന്തരാവസ്ഥക്കാലവും തുടർന്നുണ്ടായ കാര്യങ്ങളുടേയും ചരിത്രം പരിശോധിക്കണ്ടി വരുമെന്നും അദ്ദേഹം ഓർമിപിച്ചു.
ശക്തമായ പ്രതിഷേധമുയരും. ഫോറസ്റ്റു ദ്യോഗസ്ഥർക്ക് അറസ്റ്റ് ചെയ്യാമെന്ന് നിയമത്തിൽ പറയുന്നു. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. വിജ്ഞാപനം പിൻവലിക്കണം. വനം സംരക്ഷിക്കുന്നവരാണ് കർഷകർ. കുടിയിറക്ക് ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണെങ്കിൽ മൂഢ സ്വർഗ്ഗത്തിലാണ്. ശ്രദ്ധയില്ലാതെ എന്തിന് ഇത് കൊണ്ടുവന്നു.
പക്വത കട്ടേണ്ടത് ആരാണ്?കിരാത നിയമം കൊണ്ട് വന്നവർക്കണോ ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഞങ്ങൾക്കണോ പക്വതയില്ലാത്തത്. ജനങ്ങളെ സംരക്ഷിക്കുകയാണ് ഭരണകൂടങ്ങൾ ചെയ്യുക. നല്ലൊരു സർക്കാറുണ്ടെങ്കിൽ മാത്രമേ ജനങ്ങളെ സംരക്ഷിക്കുന്ന സർക്കാരിനെ പ്രതീക്ഷിക്കാവൂ എന്നും ബിഷപ്പ് പറഞ്ഞു. താമരശ്ശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഈ അഭിപ്രായങ്ങൾ
ബിഷപ്പ്
പ്രകടിപ്പിച്ചത്.
.
Follow us on :
Tags:
More in Related News
Please select your location.