Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2025 19:43 IST
Share News :
പുന്നയൂർക്കുളം:യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠൻ്റെ 21-ാം ബലിദാന ദിനത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് നടന്ന അനുസ്മരണ യോഗം ബിജെപി നോർത്ത് ജില്ല പ്രസിഡൻ്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.ജില്ല ജനറൽ സെക്രട്ടറി വിപിൻ കുടിയേടത്ത്,മുൻ ജില്ല വൈസ് പ്രസിഡൻ്റ് ദയാനന്ദൻ മാമ്പുള്ളി,ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്,ഹീര കൃഷ്ണദാസ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.2004 ജൂൺ12-നാണ് യുവമോർച്ച ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരിക്കെ മണികണ്ഠൻ പെരിയമ്പലം എൻഡിഎഫ് മത തീവ്രവാദികളാൽ ക്രൂരമായി കൊല്ലപ്പെട്ടത്.സംഘടനാ മികവ് കൊണ്ടും,മറ്റുള്ളവരെ ആകർഷിക്കുന്ന വാക്ചാതുര്യം കൊണ്ടും ഗുരുവായൂർ നിയോജക മണ്ഡലത്തിൽ നിറഞ്ഞുനിന്ന മണികണ്ഠൻ എല്ലാവർക്കും പ്രിയപ്പെട്ട നേതാവായിരുന്നു.
Follow us on :
Tags:
Please select your location.