Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Dec 2024 07:37 IST
Share News :
കോഴിക്കോട്: സംഘപരിവാറിന് കളമൊരുക്കാൻ ചൂട്ടുപിടിച്ച് മുന്നിൽ നടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഭരണഘടനാ ശിൽപി ഡോ.അംബേദ്കറെ അപമാനിച്ചതു പോലും പിണറായി വിജയൻ അറിഞ്ഞിട്ടില്ല. സംഘപരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയത്തോട് മൗനം പുലർത്തുന്ന പിണറായി രാഹുൽ ഗാന്ധിയെ വിമർശിക്കാനും അപഹസിക്കാനുമാണ് സമയം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫീസ് നിർമാണത്തിനു ഫണ്ട് കണ്ടെത്തുന്നതിനായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തുന്ന 200 രൂപയുടെ കൂപ്പൺ ചാലഞ്ചിൻ്റെ ലോഞ്ചിങ് ഷാഫി പറമ്പിൽ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആർ.ഷഹിൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡൻ്റ് അഡ്വ.കെ.പ്രവീൺ കുമാർ മുഖ്യ പ്രഭാഷണം നടത്തി.എൻ എസ് യു ദേശീയ സെക്രട്ടറി കെ എം അഭിജിത്ത്,
ഡിസിസി ജനറൽ സെക്രട്ടറിമാരായ എം ധനീഷ് ലാൽ, രാജേഷ് കിഴയിയൂർ
യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ സി എ അരുൺ ദേവ്,
സൂഫിയാൻ ചെറുവാടി, വൈശാൽ കല്ലാട്ട്,ടി എം നിമേഷ്, വി ടി നിഹാൽ
കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ
യൂത്ത് കോൺഗ്രസ്സ് ജില്ലാ ഭാരവാഹികളായ എസ് സുനദ്, റീനേഷ് ബാൽ, ജഷിംഅലി, എം കെ സായിഷ്,ഷാദി ഷബീബ്, എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.