Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2024 18:35 IST
Share News :
പീരുമേട്
തൊഴിലാളി നേതാവ് കെ.വി ജോർജ് കരിമറ്റത്തിന്റെ ഒന്നാം ചരമവാർഷികവും അകാലത്തിൽ വേർപിരിഞ്ഞ ഐ എൻ.ടി.യു.സി സെക്രട്ടറിയായിരുന്ന ടി.എസ് സതീഷിന്റെ ചരമ വാർഷികാനു സ്മരണവും നടത്തി.
പീരുമേട് എ.വി.ജി ഹാളിൽ നടന്ന അനുസ് മരണ യോഗം അഡ്വ: ഇ.എം ആഗസ്തി ഉത് ഘാടനം ചെയ്തു.
പിന്നീട് 52 വർഷക്കാല ഇടുക്കി ജില്ലയിൽ ഐ. എൻ.ടി.യു.സിയെ നയിച്ചത് ജോർജ് കരി മറ്റമായിരുന്നു. തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനായി തന്റെ കുടുംബത്തിന്റെ പട്ടിണി പോലും മറന്ന യുവ നേതാവായിരുന്നു ടി.എസ് സതീഷ് . ഇരുവരുടെയും അനുസ്മരണ ദിനാചരണമായിരുന്നു കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടന്നത്.
കെ .പി.ഡബ്ല്യു ജന: സെക്രട്ടറി ഷാജിപൈനാടത്ത് അധ്യക്ഷത വഹിച്ചു.
നേതാക്കളായ ജോർജ് ജോസഫ് പടവൻ, കെ ജെകുട്ടിയച്ചൻ, എം. ഉദയ സൂര്യൻ, കെ എ സിദ്ധിക്ക്, ബിജു ദാനിയേൽ, രാജൻ കൊഴുവൻ മാക്കൽ ,ഷാൻ വെട്ടിക്കാട്ടിൽ, കെ . രാജൻ, അഡ്വ: ജെയിംസ് കാപ്പൻ , എം. ശേഖർ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ശാരി ബിനു ശങ്കർ, ഷാൻ അരുവി പ്ലാക്കൽ മനോജ് രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Please select your location.