Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റായ്ബറേലിയിൽ രാഹുൽ ​ഗാന്ധി സ്ഥാനാർഥി; അമേഠിയിൽ പ്രിയങ്കയില്ല,

03 May 2024 09:19 IST

Enlight News Desk

Share News :


ന്യൂഡല്‍ഹി: ഇനി സസ്പൻസില്ല. റായ്ബറേലി, അമേഠി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മ അമേഠിയിലും മത്സരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രഖ്യാപിച്ചത്. 

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്‍റെ സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം. നിലവിൽ വയനാട് എംപിയായ രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽ മത്സരിച്ചിരുന്നു.

 ഇതോടെ 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് രാഹുൽ ഗാന്ധി ജനവിധി തേടുകയാണ്. 2019ല്‍ വയനാടിന് പുറമെ അമേഠിയിലായിരുന്നു രാഹുല്‍ മത്സരിച്ചത്. ബിജെപി നേതാവ് സ്മൃതി ഇറാനിയോട് രാഹുൽ പരാജയപ്പെട്ടു. ഇത്തവണ അമേഠിയ്ക്ക് പകരം കഴിഞ്ഞതവണ വരെ സോണിയാ ഗാന്ധി മത്സരിച്ച് ജയിച്ച റായ്ബറേലിയിലേക്ക് രാഹുൽ മാറുകയാണ്.

2004 മുതൽ മൂന്ന് തവണ രാഹുൽ മത്സരിച്ച് ജയിച്ച അമേഠിയിൽ തന്നെ തുടരണമെന്ന വാദം ഉയർ്നനെങ്കിലും റായ്ബറേലിയിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി അദ്ദേഹത്തെ പരിഗണിച്ചത്. പ്രിയങ്ക ഗാന്ധി മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് കെഎൽ ശർമയെ അമേഠിയിൽ സ്ഥാനാർഥിയാക്കുകയായിരുന്നു.

അമേഠിയിൽ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയിൽ യുപി മന്ത്രി ദിനേശ് പ്രതാപ് സിങ്ങുമാണ് ബിജെപി സ്ഥാനാർഥികൾ. മേയ് 20ന് ആണു രണ്ടിടത്തും വോട്ടെടുപ്പ്.

Follow us on :

More in Related News