Fri May 16, 2025 11:42 AM 1ST
Location
Sign In
19 Feb 2025 16:16 IST
Share News :
ചാവക്കാട്:കെപിസിസിയുടെ ആഹ്വനപ്രകാരം സംസ്ഥാന ബഡ്ജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും,ഭൂനികുതി 50% വർദ്ധിപ്പിച്ചതിനുമെതിരേ കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്പുറം വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.ബ്ലോക്ക് ജനറൽ സെക്രട്ടറി പി.എ.നാസർ ധർണ്ണ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ ആച്ചി ബാബു,കെ.കെ.വേദുരാജ്,മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഷാലിമ സുബൈർ,ഹസീന വട്ടേക്കാട്,എ.എം.മുഹമ്മദാലി അഞ്ചങ്ങാടി,മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ അബ്ദുൽ റസാഖ്,ജലീൽ കൊട്ടിലിങ്ങൽ,റഫീക് അറക്കൽ,ഹൈദർ വട്ടേക്കാട്,വലീദ് തെരുവത്ത് എന്നിവർ സംസാരിച്ചു.മണ്ഡലം വൈസ് പ്രസിഡൻ്റ് പി. സി.മുഹമ്മദ് കോയ സ്വാഗതവും,മണ്ഡലം സെക്രട്ടറി റഫീക് കറുകമാട് നന്ദിയും പറഞ്ഞു.മണ്ഡലം ഭരവാഹികളായ ആച്ചി അബ്ദു,ഷാഹുൽ കുന്നത്ത്,ജാഫർ,കൃഷ്ണദാസ് ആലിൽ,മുസ്തഫ അണ്ടത്തോട്,ജലീൽ,ഇസ്മായിൽ,സുരൻ,ഹുസൈൻ,അയ്യപ്പുണ്ണി അഞ്ചങ്ങാടി,ഷിയാസ് പണ്ടാരി,മുണ്ടൻ സുധീർ,ഷിജിത്ത്, വിജേഷ്,ഗഫൂർ,ദിനേശ് അഞ്ചങ്ങാടി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.