Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Apr 2024 19:47 IST
Share News :
കുറ്റ്യാടി: എല്ലാ ഭരണഘടനാ സ്ഥാപങ്ങളെയും സ്വാധീനിച്ച് രാജ്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടി നല്‍കാനുള്ള അവസാനത്തെ അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷനെ അവര്‍ സ്വാധീനിച്ചിരിക്കുന്നു.
ഭരണഘടന അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. അതിനായി വര്‍ഗീയത ആളിക്കത്തിക്കുന്നു. മതേതര സംഘടനകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. രാജ്യം നിലനില്‍ക്കണോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. രാജ്യം നിലനില്‍ക്കണമെങ്കിലും മോദിയും ബിജെപിയും പരാജയപ്പെടണം. അതിനുള്ള ലാസ്റ്റ് ബസാണ് ഈ തെരഞ്ഞെടുപ്പ്. ഈ ബസും വിട്ടുപോയാല്‍ രാജ്യത്തിന്റെ വീണ്ടെടുപ്പ് പ്രയാസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറിയകുമ്പളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ പേരാമ്പ്ര നിയോജക മണ്ഡലം പര്യടന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി ജോസഫ്.
പരാജയപ്പെട്ട രണ്ടു സര്‍ക്കാരുകളാണ് നമ്മളെ നയിക്കുന്നത്. ഒന്ന് കേന്ദ്രത്തിലും മറ്റൊന്ന് കേരളത്തിലും. അതീവഗുരുതരമാണ് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി. ഖജനാവില്‍ പണമില്ല. ജീവനക്കാര്‍ക്ക് ശമ്പളമില്ല. സാമൂഹ്യ പെന്‍ഷന്‍ കുടിശികയായിട്ട് എട്ടു മാസത്തോടടുക്കുന്നു. വിധവാ പെന്‍ഷന്‍, അശരണര്‍ക്കുള്ള പെന്‍ഷന്‍ തുടങ്ങിയവയെല്ലാം മുടങ്ങിക്കിടക്കുകയാണ്. എന്നാല്‍ സര്‍ക്കാരിന്റെ ആര്‍ഭാടത്തിന് ഒരു കുറവുമില്ല. അതിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പില്‍ നല്‍കണമെന്നും കെ.സി ജോസഫ് പറഞ്ഞു.
Follow us on :
Tags:
Please select your location.