Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പിൽത്താഴം മാലിന്യ കുളമാക്കിയ ചാവക്കാട് നഗരസഭക്കെതിരെ കോൺഗ്രസ്സിന്റെ സമര പ്രഖ്യാപനം

01 Jul 2024 18:55 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ അധികൃതരുടെ അനാസ്ഥ കാരണം നഗരസഭ വാർഡ് 27-ൽ സ്ഥിതി ചെയ്യുന്ന പരപ്പിൽത്താഴം ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പുറത്ത് നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ കാരണം പരിസരവാസികളായ വൃദ്ധരും,സ്ത്രീകളും,കുട്ടികളും അടങ്ങുന്ന ഒരു വിഭാഗത്തിനെ രോഗശയ്യയിലേക്ക് തള്ളിവിടുന്ന ചാവക്കാട് നഗരസഭക്കെതിരെ സമര പ്രഖ്യാപനവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചാവക്കാട് മണത്തല മേഖല കമ്മിറ്റി രംഗത്ത്.ട്രഞ്ചിങ് കേന്ദ്രത്തിന്റെ മതിൽ പൊളിച്ചതും ജനങ്ങൾക്ക് കൂടുതൽ ദുരിതത്തിന് കാരണമായി.പൊളിച്ചുനീക്കിയ മതിൽ ഉടൻ തന്നെ പുനർസ്ഥാപിക്കണമെന്നും,ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്ന് കായലിലേക്ക് ഒഴുകുന്ന മലിനജലം അടിയന്തിരമായി തടയണമെന്നും,ട്രഞ്ചിങ് കേന്ദ്രത്തിൽ നിന്നും പരിസരവാസികൾക്കുണ്ടാവുന്ന മലിന ദുരന്തത്തിൽ നിന്നും മുക്തമാക്കാൻ ചാവക്കാട് നഗരസഭ അധികൃതർ തയ്യാറാവണമെന്നും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ ആവശ്യപ്പെട്ടു.തയാറായില്ലെങ്കിൽ നാട്ടുകാരെ സംഘടിപ്പിച്ച്‌ കൊണ്ട് ഇതിനെതിരെ അതിശക്തമായ ജനകീയമായ സമരപരിപടികളോടെ മുന്നോട്ട് പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.പ്രതിഷേധ യോഗത്തിൽ അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.എച്ച്.റഹീം,മണത്തല മേഖല കമ്മിറ്റി ജനറൽ സെക്രട്ടറി സി.പി.കൃഷ്ണൻ മാസ്റ്റർ,രക്ഷാധികാരി ഇസഹാഹ് മണത്തല,ഐഎൻടിയുസി ചാവക്കാട് മണ്ഡലം പ്രസിഡന്റ് പി.ടി.ഷൗകത്ത് അലി,സി.കെ.സക്കീർ ഹുസൈൻ,മുസ്തഫ,ഇബ്രാഹിം കെ.എൻ.സന്തോഷ്,കർണൻ താമരശ്ശേരി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News