Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.പി. ദേശീയ അധ്യക്ഷന് കേരള ഘടകത്തിൻ്റെ ആദരം

08 Jun 2024 14:20 IST

PEERMADE NEWS

Share News :


ലക്നോ :

സമജ് വാദി പാർട്ടി ദേശീയ അദ്ധ്യക്ഷനും ഉത്തർപ്രദേശ് പ്രതിപക്ഷ നേതാവും ഇന്ത്യ മുന്നണിയുടെ പ്രമുഖ നേതാവുമായ അഖിലേഷ് യാദവിനെ പാർട്ടിയുടെ കേരള ഘടകം ആദരിച്ചു. ലക്നോവിൽ സംഘടിപ്പിച്ച പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ കേരള എസ്.പി സംസ്ഥാന അധ്യക്ഷൻ ഡോ: സജി പോത്തൻ തോമസിന്റെ നേതൃത്വത്തിലാണ് ആദരിച്ചത് . അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സമാജ് വാദി പാർട്ടിക്കും ഇന്ത്യ മുന്നണിക്ക് ഉത്തർപ്രദേശിൽ ഉണ്ടായ തകർപ്പൻ വിജയത്തെ തുടർന്ന് പ്രത്യേകം വിളിച്ചുകൂട്ടിയ പാർട്ടി പ്രവർത്തകരുടെ യോഗത്തിലാണ് കേരളത്തിൻറെ ആദരം 

നൽകിയത്. യോഗത്തിൽ കേരളത്തിൽ നിന്നുള്ള ദേശീയ സെക്രട്ടറി ആർ. എസ് .പ്രബാദ്, സംസ്ഥാന വൈസ് പ്രസിഡൻറ് പന്തളം മോഹൻദാസ്, ജനറൽ സെക്രട്ടറി റഷീദ് വിളയൂർ, ട്രഷറർ റോയ് ചെമ്മനം ,ദേശീയ യുവജനസഭാ സെക്രട്ടറി നിഖിൽ,  ഡോ: ഫ്രൽബിൻ റഹ്മാൻ, ഉത്തർപ്രദേശ് പാർട്ടി സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Follow us on :

More in Related News