Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2025 19:38 IST
Share News :
പുന്നയൂർ:പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനപത്രിക പ്രകാശനവും വിശദീകരണവും നടത്തി.50 വർഷത്തെ യുഡിഎഫ് ഭരണത്തെ പിന്നിലാക്കിയാണ് 2020-ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇറക്കിയ പ്രകടനപത്രികയിലെ പദ്ധതികൾ ഒന്നൊന്നായി പൂർത്തിയാക്കിയത്.ഇതിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ സമാനതകൾ ഇല്ലാത്ത വികസന മുന്നേറ്റമാണ് കഴിഞ്ഞ അഞ്ചുകൊല്ലം കൊണ്ട് എൽഡിഎഫ് ഭരണസമിതി നടത്തിയതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ആരോഗ്യ മേഖല,വിദ്യാഭ്യാസ മേഖല,പശ്ചാത്തല മേഖല,കാർഷിക മേഖല,മത്സ്യമേഖല,തെരുവ് വിളക്ക്,പരിപാലനം തുടങ്ങി അവസാനം ആധുനിക വാതക സ്മശാനം വരെ വലിയ മുന്നേറ്റമാണ് നടത്തിയത്.തുടർന്നും പുന്നയൂരിൽ അധികാരത്തിൽ വന്നാൽ ലൈഫ് ഭവന പദ്ധതിയിൽ ജില്ലയിൽ രണ്ടാം സ്ഥാനത്ത് എത്തിനിൽക്കുന്ന ഈ അവസരത്തിൽ ഭവനരഹിതർ ഇല്ലാത്ത ഗ്രാമപഞ്ചായത്ത് എന്നതാണ് ലക്ഷ്യം.കൂടാതെ ഭവന പുനരുദ്ധാരണ പദ്ധതി,സമ്പൂർണ്ണ തെരുവ് വിളക്ക് ഗ്രാമം,ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ച് പൂർത്തീകരിച്ച ആധുനിക വാതക സ്മശാനത്തിലേക്ക് വരുന്നവർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തൽ,കൃഷി മൃഗസംരക്ഷണം കൂടുതൽ കാര്യക്ഷമമാക്കും.ആരോഗ്യ മേഖലയിൽ പുതിയ സബ് സെന്ററുകൾ തുറക്കും,എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളം ഉറപ്പു നൽകും.വിദ്യാഭ്യാസ മേഖലയിൽ അംഗണവാടികൾ ഉൾപ്പെടെ ഉള്ളവ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുവാനുള്ള നടപടികൾ തുടരും,മന്നലാംകുന്ന് ജിഎഫ് യുപി സ്കൂൾ ഹൈസ്കൂൾ ആക്കി ഉയർത്തുവാനുള്ള ശ്രമങ്ങൾ തുടരും.യുവജന കാര്യം സ്പോർട്സ് എന്നിവയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കും.മത്സ്യത്തൊഴിലാളി മേഖല,ശുചിത്വം,മാലിന്യ സംസ്കരണം,സാമൂഹ്യ ക്ഷേമം,പൊതുകാര്യങ്ങൾ തുടങ്ങി പുതിയ പുതിയ പദ്ധതികൾ ഏർപ്പെടുത്തും.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇറക്കിയ പ്രകടനപത്രികയിൽ 90 ശതമാനവും പൂർത്തീകരിച്ചതായും ബാക്കി പൂർത്തീകരണത്തിന്റെ തുടർച്ചയ്ക്ക് പുന്നയൂരിലെ ജനത എൽഡിഎഫിന് ഒപ്പം നിൽക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.എൽഡിഎഫ് നേതാക്കളായ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രൻ,വൈസ് പ്രസിഡന്റ് സുഹറ ബക്കർ,നേതാക്കളായ കെ.ബി.ഫസലുദ്ദീൻ,എം.പി.ഇക്ബാൽ മാസ്റ്റർ,ടി.ബി.ജാബിർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ വിശദീകരണം നൽകി.
Follow us on :
Tags:
More in Related News
Please select your location.