Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അവഗണന തുടര്‍ന്നാല്‍ പൊളിറ്റിക്കല്‍ റിട്ടയര്‍മെന്റ്. കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്കുമില്ലെന്ന് കെ മുരളഴീധരന്‍

21 Oct 2024 11:25 IST

Shafeek cn

Share News :

കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശയാണെന്ന് കെ മുരളീധരന്‍. ആ തമാശ താനും ആസ്വദിച്ചുവെന്ന് കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അവഗണന തുടര്‍ന്നാല്‍ പൊളിറ്റിക്കല്‍ റിട്ടയര്‍മെന്റ് എടുക്കുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ആട്ടും തുപ്പും സഹിച്ച് എന്തിനാണ് കോണ്‍ഗ്രസില്‍ നില്‍ക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിലേക്കുള്ള ക്ഷണത്തെ കെ മുരളീധരന്‍ തള്ളിയത്. 


അമ്മയെ അനാവശ്യമായി ഒരു കാര്യത്തിലേക്കും വലിച്ചിഴക്കരുതെന്ന് കെ മുരളീധരന്‍ പറഞ്ഞു. കുടുംബത്തിന്റെ വിളക്കായിരുന്നു അമ്മയെന്നും വീട്ടില്‍ വരുന്ന അതിഥകളെ എന്നും സംരക്ഷിക്കുന്ന നിലപാടായിരുന്നു അമ്മയ്ക്കുണ്ടായിരുന്നത്. അങ്ങനെയുള്ള അമ്മയെ ഒന്നിലേക്കും വലിച്ചിഴക്കരുതെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. അമ്മയെക്കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് സുരേന്ദ്രനോട് നന്ദി പറയുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു. ചേലക്കരയിലും പാലക്കാടും പ്രചാരണത്തിന് ഇറങ്ങുന്നതില്‍ തീരുമാനമായില്ലെന്ന് മുരളീധരന്‍ അറിയിച്ചു. അതേസമയം അന്‍വറിന്റെ ആവശ്യം പരിഗണിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ മാറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അന്‍വര്‍ വിലപേശല്‍ നിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.


പാലക്കാടോ ചേലക്കരയിലോ അന്‍വറിന് സ്വാധീനം ഉണ്ടെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വയനാട് പിന്തുണ നല്‍കിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു. അതേസമയം സ്ഥാനാര്‍ത്ഥികളെ വെച്ച വിലപേശുന്നത് ശരിയല്ല. രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഒരു സന്ധിക്കും തയാറാല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയാണ് രമ്യ ഹരിദാസ്. കോണ്‍ഗ്രസിന് വേണ്ടാത്ത സ്ഥാനാര്‍ത്ഥിയാണെന്ന പ്രചാരണം ദൗര്‍ഭാഗ്യകരമെന്ന് കെ മുരളീധരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികളില്‍ ഒരു മാറ്റവും വരുത്താന്‍ തയാറാല്ല. വിജയ സാധ്യതയില്ലാത്ത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്ത് യുഡിഎഫിനെ പരാജയപ്പെടുത്തുന്ന ഒരു വിഢിത്തരവും ഒരു സമുദായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു..


Follow us on :

More in Related News