Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിർണ്ണായക നീക്കങ്ങളുമായി ഇന്ത്യ ബ്ലോക്ക്, സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കും.

04 Jun 2024 17:27 IST

Enlight News Desk

Share News :

ന്യൂ ഡൽഹി : 232 ലേറെ സീറ്റുകൾ നേടി പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായ സാഹചര്യത്തിൽ സർക്കാരുണ്ടാക്കാനുള്ള നീക്കവുമായി കോൺ​ഗ്രസ്സ്

സർക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിക്കാനുള്ള നീക്കം ആരംഭിച്ചു.  

ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി, നവീൻ പട്നായിക്കിന്റെ ബിജെഡി, ജഗൻമോഹൻ റഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി കോൺഗ്രസ് ചർച്ച തുടങ്ങി. നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ഇന്ത്യാ മുന്നണിയിലേക്ക് അടുപ്പിക്കാൻ നീക്കം തുടങ്ങി.

232 സീറ്റുകളിലാണ് ഇന്ത്യാ മുന്നണിയും, 297 മണ്ഡലങ്ങളിൽ എൻഡിഎയും മുന്നിട്ട് നിൽക്കുന്നു. 

കോൺഗ്രസിന് നിലവിൽ 101 സീറ്റുകളിലാണ് ലീഡുളളത്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയാണ് ഇന്ത്യാ മുന്നണിയിൽ കൂടുതൽ സീറ്റുകളിൽ മുന്നേറ്റം നടത്തുന്ന രണ്ടാമത്തെ പാർട്ടി. 

നിതീഷിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടിയും ഒപ്പം നിന്നാൽ 30 സീറ്റുകൾ കൂടി ഇന്ത്യാ മുന്നണിയിലേക്ക് എത്തും. ജെഡിയു നേതാവ് നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ഒരു ആവശ്യം മമത ബാനർജി അടക്കം ചില സഖ്യകക്ഷികൾ മുന്നോട്ട് വെച്ചിട്ടുണ്ട്. അതല്ലെങ്കിൽ ഇന്ത്യാ മുന്നണിയുടെ കൺവീനർ സ്ഥാനം നിതീഷിന് നൽകി സർക്കാർ രൂപീകരണ ശ്രമം നടത്തണമെന്നാണ് ആവശ്യം. സഖ്യകക്ഷികളുടെ ആവശ്യം പരിഗണിച്ച് അത്തരത്തിലൊരു നീക്കം നടത്താൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.  

Follow us on :

More in Related News