Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2025 15:51 IST
Share News :
മേപ്പയ്യൂർ : വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും അസാൻമാർഗികതക്കും എതിരെ “ലഹരിയാവാം കളിയിടങ്ങളോട്” എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ - എസ്എഫ്ഐ ചാവട്ട് സെന്റർ യൂണിറ്റ് ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.
ചാവട്ട് മാസ്റ്റേഴ്സ് ഇൻഡോർ കോർട്ടിൽ നടന്ന പരിപാടി ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എംഎം ജിജേഷ് ഉദ്ഘാടനം ചെയ്തു.കേരളത്തിലുട
നീളം ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഇത്തരം ക്യാമ്പയിനുകൾ സംഘടിപ്പിച്ചു
വരികയാണെന്നും ലഹരിക്കും സാമൂഹിക വിരുദ്ധ പ്രവത്തനങ്ങൾക്കും എതിരെ നടക്കുന്ന ഇത്തരം പ്രവർത്തന
ങ്ങൾക്ക് സമൂഹം ഒന്നാകെ പിന്തുണയേകണം എന്നും ജിജേഷ് പറഞ്ഞു.
എസ്എഫ്ഐ ചാവട്ട് സെന്റർ യൂണിറ്റ് സെക്രട്ടറി ഫിന്റോ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് സബിത അധ്യക്ഷത വഹിച്ചു.പരിപാടിയിൽ സിപിഐഎം മേപ്പയ്യൂർ സൗത്ത് ലോക്കൽ സെക്രട്ടറിഎൻ.എം.
ദാമോധരൻ, ഗ്രാമപഞ്ചായത്ത്
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുനിൽ,ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അമൽ ആസാദ്,എസ്എഫ്ഐ ഏരിയ സെക്രട്ടറിയേറ്റ് അംഗം ഡാനിഷ്,എസ്എഫ്ഐ ലോക്കൽ പ്രസിഡന്റ് മർഫിദ രാജീവ്.
സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം വി.മോഹനൻ,ബ്രാഞ്ച് സെക്രട്ടറി കെകെ ഷാജി,ജില്ലാ ഗെയിംസ് അസോസിയേഷൻ മുൻ സെക്രട്ടറി ടിഎം സുബൈർ,
ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി വി.എം.സുബീഷ് എന്നിവർ സംസാരിച്ചു.വിജയികൾക്ക് വി.സുനിൽ സമ്മാനദാനം നടത്തി.
Follow us on :
Tags:
More in Related News
Please select your location.