Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്ര ഏജൻസിയുടെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എൽഡിഎഫ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

08 Apr 2024 22:08 IST

MUKUNDAN

Share News :

ചാവക്കാട്:കേന്ദ്ര ഏജൻസിയുടെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എൽഡിഎഫ് തിരുവത്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.കോട്ടപ്പുറത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം തിരുവത്ര കുമാർ യുപി സ്കൂൾ പരിസരത്ത് സമാപിച്ചു.തുടർന്ന് ചേർന്ന പൊതുയോഗം സിപിഐഎം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം എം.ആർ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എൽഡിഎഫ് മേഖല കൺവീനർ കെ.എം.സതീന്ദ്രൻ അധ്യക്ഷത വഹിച്ചു.ടി.എം.ഹനീഫ,പി.കെ.രാധാകൃഷ്ണൻ,അഡ്വ.എ.വി.അൻവർ,പ്രസന്ന രണദേവ്, എന്നിവർ സംസാരിച്ചു.പ്രകടനത്തിന് പി.പി.രണദേവ്,ടി.എം.ഷെഫീക്ക്,കെ.ആർ.ആനന്ദൻ,പി.കെ.മോഹനൻ,കെ.യു.ജാബിർ,പ്രിയ മനോഹരൻ,ബൈമി സുനിലൻ എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News