Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2024 17:30 IST
Share News :
മലപ്പുറം : സംസ്ഥാനത്ത് ഹൈസ്‌കൂള്‍ വരെയുള്ള വിഭാഗങ്ങളിലായി ഒഴിഞ്ഞുകിടക്കുന്നത് 5864 സ്ഥിരാധ്യാപക തസ്തികകള്‍. സ്‌കൂള്‍ തുറക്കാനുള്ള തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് പല വിഷയങ്ങളിലുള്ള അധ്യാപകരുടെ ഒഴിവ്. ഇതില്‍ പ്രൈമറി സ്‌കൂളുകളിലെ പ്രഥമാധ്യാപക തസ്തികകളിലേക്കുള്ള ഒഴിവുകളുമുണ്ട്. ഇതുവരെ താല്‍ക്കാലിക അധ്യാപകരെ നിയമിക്കാനുള്ള ഉത്തരവ് വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ചിട്ടില്ല.
ഇനി ഏതാനും ദിനങ്ങള്‍ മാത്രമാണ് സ്‌കൂള്‍ തുറക്കുന്നതിന് ബാക്കിയുള്ളത്. താത്കാലിക അധ്യാപക നിയമനത്തിനുള്ള നടപടികള്‍ വൈകിയാല്‍ ചില സർക്കാർ സ്‌കൂളുകളില്‍ പ്രവേശനോത്സവ ദിവസം അധ്യാപകരില്ലാത്ത സ്ഥിതി ഉണ്ടാകും. അധ്യാപക ഒഴിവുകളിലേക്ക് പിഎസ്‌സി വഴി ഉടൻ സ്ഥിരനിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കെഎസ്ടിയു കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.കെ.എം. ഷഹീദ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് എൻ.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ റഹീം കുണ്ടൂർ, പി.വി. ഹുസൈൻ, ജില്ലാ ജനറല്‍ സെക്രട്ടറി വീരാൻകുട്ടി കോട്ട , ജില്ലാ ഭാരവാഹികളായ കെ.എം. ഹനീഫ, സഫ്ദറലി വാളൻ, ജലീല്‍ വൈരങ്കോട്, വി. ഷാജഹാൻ, എ.കെ. നാസർ , പി.ടി. സക്കീർ ഹുസൈൻ, സാദിക്ക് കട്ടുപാറ, കെ. ഫെബിൻ , ടി.പി.റഷീദ്, സി. മുനീർ, സി.ടി.ജമാലുദ്ദീൻ, ഇ.പി.എ. ലത്തീഫ്, ജാഫർ വെള്ളേക്കാട്ട് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.