Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷേമ പെന്‍ഷന്‍ വർധിപ്പിക്കും; കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

10 Jul 2024 13:53 IST

Enlight News Desk

Share News :

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി.  

പണഞെരുക്കം കാരണമുണ്ടായ ഈ കുടിശ്ശിക ഗുണഭോക്താക്കള്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ഗഡുക്കളും 2025-26 ല്‍ മൂന്നു ഗഡുക്കളും വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.നിലവിൽ 5 മാസത്തെ പെൻഷൻ കുടിശികയാണ് നിലവിലുള്ളത്. 

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തും നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ ഈ ഇനത്തില്‍ 4,250 കോടി രൂപയാണ് കുടിശ്ശികയായുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കുടിശ്ശികയുടെ ഭാഗമായി 1,700 കോടി രൂപ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Follow us on :

More in Related News