Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2025 20:12 IST
Share News :
കോഴിക്കോട് /താമരശ്ശേരി അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവു മാലിന്യ കേന്ദ്രത്തിനെതിരെ നടന്ന ജനകീയ സമരം അക്രമത്തിൽ കലാശിച്ചു . റൂറൽ പൊലീസ് സൂപ്രണ്ട് കെ.ഇ.ബൈജുവിനും സർക്കിൾ ഇൻസ്പെക്ടർക്കും സംഘർഷത്തിൽ പരുക്കുണ്ട്. മാലിന്യവണ്ടിക്ക് നേരെയുണ്ടായ കല്ലേറിലാണ് ഇരുവർക്കും പരിക്കേറ്റത് .
പ്രതിഷേധത്തിനിടെ നാട്ടുകാർ തീയിട്ടതോടെ ഫാക്ടറി കത്തിനശിച്ചു. ഫാക്ടറി കത്തിയെങ്കിലും അഗ്നിരക്ഷാ സേനയെ പ്രദേശത്തേക്ക് കടത്തിവിടാൻ പ്രതിഷേധക്കാർ തയ്യാറാകാത്തത് സംഘർഷം രൂക്ഷമാക്കി.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ നോക്കിയതോടെയാണ് സംഘർഷം രൂക്ഷമായത്. പൊലീസിന് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് പൊലീസ് നിരവധി തവണ കണ്ണീർ വാതക ഗ്രനേഡ് പ്രയോഗിച്ചു. ലാത്തി ചാർജ്ജും നടത്തി. സംഘർഷത്തിൽ പരുക്കേറ്റ മൂന്ന് പ്രദേശവാസികളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പരുക്കേറ്റ റൂറൽ എസ്പി കെ.ഇ.ബൈജുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. ഉത്തരമേഖല ഐജി അടക്കമുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തും. കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
കൂടരഞ്ഞി, തിരുവമ്പാടി, കട്ടിപ്പാറ പഞ്ചായത്തുകളിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ അറവുമാലിന്യശാല അടച്ചുപൂട്ടണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. വർഷങ്ങളായി തുടരുന്ന സമരമാണ് ഇപ്പോൾ വലിയ സംഘർഷത്തിലേക്ക് വഴിമാറിയത്. ഭക്തര് കാരണം മര്യാദയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും കഴിയുന്നില്ല എന്നാണ് വിദേശവാസികളായ നാട്ടുകാരുടെ പരാതി.
Follow us on :
More in Related News
Please select your location.