Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൃതദേഹത്തോട് അനാദരവ്:യൂത്ത് കോൺഗ്രസ്‌ ചാവക്കാട് നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

19 May 2025 20:22 IST

MUKUNDAN

Share News :

ചാവക്കാട്:ശ്രീപുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട മുതുവട്ടൂർ സ്വദേശി നിസാമിന്റെ പോസ്റ്റമോർട്ടം നടപടി അനാവശ്യ ഇടപെടൽ നടത്തി 40 മണിക്കൂറിലധികം വൈകിപ്പിച്ച് മൃതദേഹത്തോട് അനാദരവ് കാണിച്ച ചാവക്കാട് നഗരസഭ ചെയർപേഴ്സനെതിരെ കേസെടുക്കണമെന്നും,ചെയർപേഴ്സൺ നിസാമിന്റെ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട് നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച്‌ നഗരം ചുറ്റി നഗരസഭ ഓഫീസിന് സമീപത്ത് വെച്ച് പോലീസ് തടഞ്ഞു.തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.പ്രതിഷേധ യോഗം മുൻ കെപിസിസി മെമ്പർ സി.എ.ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഫദിൻരാജ് ഹുസൈൻ അധ്യക്ഷത വഹിച്ചു.നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ,ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്,സംസ്ഥാന സെക്രട്ടറിമാരായ നിഖിൽ ജി.കൃഷ്ണൻ,സി.എസ്.സൂരജ്,ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് പി.വി.ബദറുദ്ധീൻ,മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ബീന രവിശങ്കർ എന്നിവർ പ്രസംഗിച്ചു.നിയോജകമണ്ഡലം സെക്രട്ടറി വി.എസ്.നവനീത് സ്വാഗതവും,ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല നന്ദിയും പറഞ്ഞു.യൂത്ത് കോൺഗ്രസ്‌ മുൻ ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.എം.നൗഫൽ,ജില്ലാ ജനറൽ സെക്രട്ടറി ഷർബനൂസ് പണിക്കവീട്ടിൽ,ജില്ലാ സെക്രട്ടറി റിഷി ലാസർ,മണ്ഡലം പ്രസിഡന്റുമാരായ റാഷ് മുനീർ,കെ.എ.അജ്മൽ,കെ.കെ.രഞ്ജിത്ത്,അശ്വിൻ ചാക്കോ,പ്രലോഭ്,എങ്ങണ്ടിയൂർ നിയോജകമണ്ഡലം ഭാരവാഹികളായ വിശാഖ് വിശ്വനാഥൻ,ഷെമീം ഉമ്മർ,സുഹാസ് ആലുങ്ങൽ,ഹിഷാം കപ്പൽ,ആദിത്യൻ പൂക്കോട്,ഷഫീക്ക് ചെമ്മണ്ണൂർ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.


Follow us on :

More in Related News