Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 16:02 IST
Share News :
പരിയാരം:
വന നിയമ ഭേദഗതി പ്രകാരം വാറണ്ട് ഇല്ലാതെ ആരെയും അറസ്റ്റ് ചെയ്യാൻ സെക്ഷൻ ഓഫീസർമാർക്ക് അധികാരം നൽകിയിരിക്കുന്ന കേരള സർക്കാരിൻ്റെ ബില്ലിനെതിരെയും പരിയാരം, അതിരപ്പിള്ളി വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തിയതിനെതിരെയും ചാലക്കുടി കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പി കെ ജേക്കബ് ഉൽഘാടനം ചെയ്തു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ബിജു കുരിശിങ്കൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കോൺഗ്രസ് സെക്രട്ടറി PKഭാസി ചാലക്കുടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വി ഒ പൈലപ്പൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റുമാരായ ലീനസേവിസ് ജോൺസൻ കണ്ടംകുളത്തി, INTUC നിയോജക മണ്ഡലം പ്രസിഡൻ്റ് തോമസ് മണ്ടി അതിരപ്പിള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.എം ജയചന്ദ്രൻ മഹിളാ കോൺഗ്രസ് പരിയാരം ബ്ലോക്ക് പ്രസിഡൻ്റ് സ്വപ്ന ഡേവിസ് പി കെ അരുൺ ,മനേഷ് സെബാസ്റ്റ്യൻ' ഷൈജി ബോസ് പി.പി ആഗസ്തി ഷാജു ലെൻസ്മാൻ, ജോയ് കോച്ചേക്കാടൻ, ദീപു ദിനേശ് ഡേവിസ് ആച്ചാടൻ ജോസ് കോച്ചേ ക്കാടൻ, ഷൈനി സുനിൽ , -റോസിലി ഷാജു എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.