Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്നും ബിജെപിയിൽ ചേർന്നവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു

22 Apr 2024 19:49 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ അഞ്ചങ്ങാടി പുന്നക്കചാലിൽ വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്നും യുവാക്കൾ ബിജെപിയിൽ ചേർന്നു.ദേശീയതയിലേക്ക് കടന്ന് വന്ന അർഷാദ്,ഷഹീർ,ഷഫീർ എന്നിവരെ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദൻ മാമ്പുള്ളി ഷാൾ അണിയിച്ച് സ്വീകരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്,ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആർ.ബൈജു,ജനറൽ സെക്രട്ടറി ബോഷി ചാണാശ്ശേരി,ജില്ലാ കമ്മിറ്റി അംഗം സുമേഷ് തേർളി,മണ്ഡലം വൈസ് പ്രസിഡന്റ്മാരായ കെ.എസ്.അനിൽ കുമാർ,എ.വേലായുധകുമാർ,ബിജെപി കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് ഗണേഷ് ശിവജി എന്നിവർ സന്നിഹിതരായി.

Follow us on :

More in Related News