Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം കെ ഫൈസിയുടെ അന്യായ അറസ്റ്റ്: വടകരയിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കും ; ബാലൻ നടുവണ്ണൂർ

14 Mar 2025 18:29 IST

Jithu Vijay

Share News :

കോഴിക്കോട് : എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയുടെ അന്യായ അറസ്റ്റിൽ മാർച്ച് 16 ന് വടകരയിൽ  ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബാലൻ നടുവണ്ണൂർ.

എം കെ ഫൈസിയെ അറസ്റ്റു ചെയ്ത ഇഡിയുടെ നടപടി എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമാണ്. കഴിഞ്ഞ 11 വർഷമായി അധികാരത്തിലുള്ള ഫാഷിസ്റ്റ് സര്‍ക്കാര്‍ വിമര്‍ശകരെയും പ്രതിപക്ഷ നേതാക്കളെയും പൗരാവകാശ പ്രവര്‍ത്തകരെയും വേട്ടയാടുന്നത് തുടരുകയാണ്.


അതില്‍ ഒടുവിലത്തേത് മാത്രമാണ് എം കെ ഫൈസിയുടെ അറസ്റ്റ്. ഫൈസിയ്‌ക്കെതിരേ രണ്ടു വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റു ചെയ്തിരിക്കുന്നത്. സാമ്പത്തിക അന്വേഷണങ്ങളുടെ മറവിൽ ഇ ഡി യെ ഉപയോഗിച്ച് മതന്യൂനപക്ഷങ്ങളെയും പ്രതിപക്ഷ പാർട്ടി നേതാക്കളെയും വേട്ടയാടുന്ന പ്രവണത വർധിച്ചുവരികയാണെന്നതിന്റെ തെളിവാണ് പാർലമെൻറിൽ സർക്കാർ നൽകിയ വിശദീകരണം.


കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 5297 കേസുകള്‍ ഇഡി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ശിക്ഷിക്കപ്പെട്ടത് 40 പേര്‍ മാത്രമാണെന്ന് കേന്ദ്ര മന്ത്രിയാണ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.

അധികാരത്തിന്റെ പിന്‍ബലത്തിൽ

ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ പോലും ലംഘിക്കുന്ന ബിജെപി സര്‍ക്കാറിന്റെ പോക്ക് അപകടകരമാണ്. ഇതിനെതിരേ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കാന്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 16 ഞായർ രാവിലെ 10:30 ന് വടകര ടൗൺ ഹാളിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.


വാർത്താ സമ്മേളനത്തിൽ എസ്ഡിപിഐ

ജില്ല സെക്രട്ടറി മുഹമ്മദ്‌ ഷിജി,  എലത്തൂർ മണ്ഡലം പ്രസിഡന്റ്‌ നിസാർ ചെറുവറ്റ,

മീഡിയ ഇൻ ചാർജ് അബ്ദുൽ ഖയ്യൂം തുടങ്ങിയവർ പങ്കെടുത്തു.



Follow us on :

More in Related News