Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹരിഹരൻറെ പ്രസ്താവന അനുചിതം: റഹ്‌മത്ത് നെല്ലൂളി

13 May 2024 11:34 IST

Enlight Media

Share News :

കോഴിക്കോട് : വടകര ലോക്സഭ മണ്ഡലം എൽ.ഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർക്കെതിരെ അശ്ലീല ചുവയുള്ള പ്രസ്താവന നടത്തിയ ആർ.എം.പി നേതാവ് കെ.എസ് ഹരിഹരൻ്റെ ശൈലി അനുചിതമെന്നു എസ് ഡി പി ഐ ജില്ല സെക്രട്ടറി റഹ്മത്ത് നെല്ലൂളി പറഞ്ഞു. രാഷ്ട്രീയ എതിരാളികൾക്കെതിരേ അന്ധമായ രാഷ്ട്രീയ വിരോധം കാണിക്കുന്ന ഇത്തരം രീതികൾ സാംസ്കാരിക കേരളം അനുവദിക്കരുതന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.


രാഷ്ട്രീയ വേദിയിൽ സംസാരിക്കുമ്പോൾ ആരോപണങ്ങളോ, പ്രതിരോധമോ തീർക്കുമ്പോൾ എന്തിനാണ് കലാകാരന്മാരെ പരാമർശിക്കുന്നത് എന്നതും പരിശോധിക്കപ്പെടണം. കലാ മേഖലയിൽ ഉള്ളവർക്ക് ഇത്തരം വീഡിയോകൾ ആകാം എന്നുള്ളത് സ്ത്രീത്വത്തിന് നേരെയുള്ള കൊഞ്ഞനം കാട്ടൽ ആയി മാത്രമേ കണക്കാക്കാൻ പറ്റുള്ളൂ. ഖേദം പ്രകടിപ്പിച്ചത് കൊണ്ട് മാത്രം മാപ്പിന് അർഹത ഇല്ലാത്ത പരാമർശങ്ങൾ കെ എസ് ഹരിഹരനെ പോലുള്ള സാംസ്കാരിക പൈതൃകം അവകാശപ്പെടുന്ന ഒരാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു എന്നും റഹ്‌മത്ത് നെല്ലൂളി കൂട്ടി ചേർത്തു.

Follow us on :

More in Related News