Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Oct 2024 07:33 IST
Share News :
മുണ്ടക്കയം : കൂട്ടിക്കൽ പഞ്ചായത്തിലെ പ്രളയ ദുരന്ത മേഖലയിൽ മൂന്ന് വർഷം കഴിഞ്ഞിട്ടും സർക്കാർ അതിജീവന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബുധനാഴ്ച കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തുമെന്ന് മണ്ഡലം പ്രസിഡൻ്റ് ജിജോകാരയ്ക്കാട്ട് , ബ്ലോക് സെക്രട്ടറി അബ്ദു ആലസം പാട്ടിൽ എന്നിവർ വാർത്താ സമ്മേളനത്തിലറിയിച്ചു21 ആളുകൾ മരിക്കുകയും 34 പാലങ്ങൾ നശിക്കുകയും, നിരവധി വീടുകൾ നഷ്ടമാകുകയും ചെയ്ത പ്രളയത്തിൽ സന്നദ്ധ സംഘടനകളുടെ ശ്രമഫലമായാണ് അതിജീവനം പകുതി എങ്കിലും പിന്നിട്ടതെന്ന് കോൺഗ്രസ് ഭാരവാഹികൾ ആരോപിച്ചു. പാലങ്ങളുടെ നിർമാണങ്ങളുടെ കാര്യങ്ങളിൽ വീഴ്ച വരുത്തി. ജനങ്ങളെ കബളിപ്പിക്കാൻ സർക്കാരും എം.എൽ.എയും പ്രഖ്യാപനങ്ങൾ നടത്തുക മാത്രമാണ് ഉണ്ടായത്. ദുരന്തത്തിൽ അകപ്പെട്ട ആളുകൾക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കാനുണ്ട് .ഈ സാഹചര്യത്തിലാണ് സമരം തുടരുന്നതെന്ന് നേതാക്കൾ പറഞ്ഞു.
ബുധനാഴ്ച രാവിലെ 10 ന് ഇളങ്കാട്ടിൽ ഉപവാസ സമരം കോൺഗ്രസ് ബ്ലോക് പ്രസിഡൻ്റ് കെ.സതീശ് കുമാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 ന് പ്രതിഷേധ സായാഹ്ന സദസ് ഡി. സി. സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി അംഗം തോമസ് കല്ലാടൻ മുഖ്യ പ്രഭാഷണം നടത്തും. വാർത്താ സമ്മേളത്തിൽ പഞ്ചായത്തംഗം കെ.എൻ.വിനോദ് , യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് ഷിയാദ് കൂട്ടിക്കൽ, മുണ്ടക്കയം സഹകരണ ബാങ്ക് ബോർഡ് മെമ്പർ റജിവാര്യാമറ്റം എന്നിവരും പങ്കെടുത്തു.
Follow us on :
Please select your location.