Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Sep 2024 17:06 IST
Share News :
മലപ്പുറം: ഇടവേളയ്ക്കുശേഷം എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും നിലമ്പൂർ എംഎൽഎ പി.വി.അൻവർ. എഡിജിപിയെ കൊടും ക്രിമിനലാണെന്നും, ഡിസ്മിസ് ചെയ്യണമെന്നും അൻവർ മാധ്യമങ്ങളോടു പറഞ്ഞു.
ഞാൻ ആദ്യം പറഞ്ഞത് അയാളെ മാറ്റി നിർത്തണം എന്നാണ്. അതിൽനിന്ന് ഒരാഴ്ച മുൻപ് ഞാൻ പുറകോട്ടു പോയി. അയാളെ സസ്പെൻഡ് ചെയ്യണമെന്ന് പറഞ്ഞു. ഇന്നു ഞാൻ പറയുന്നു അയാളെ ഡിസ്മിസ് ചെയ്യണം. ഈ വകുപ്പിൽനിന്ന് അയാളെ താഴെയിറക്കണം. അയാൾ പൊലീസ് ഡിപ്പാർട്ട്മെന്റിന് പറ്റിയ ആളല്ല. അത് ജനങ്ങൾക്കറിയാം. അദ്ധേഹം ക്രിമിനലാണ്, കൊടും ക്രിമിനൽ. അതിൽ. ഒരു തർക്കവുമില്ല’’–പി.വി.അൻവർ പറഞ്ഞു.
മാധ്യമങ്ങളിൽ പ്രതികരണം നടത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മുൻപ് അൻവറിനോട് അഭ്യർഥിച്ചിരുന്നു. ഇത് അൻവർ അംഗീകരിക്കുകയും പിന്നീട് സംയമനം പാലിക്കുകയുമുണ്ടായി. എന്നാൽ ഇടവേളയ്ക്ക് ശേഷം വീണ്ടും അൻവർ കളം നിറയുകയാണ്.
Follow us on :
Tags:
Please select your location.