Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2024 19:16 IST
Share News :
പീരുമേട് :
കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ
പീരുമേട് ഡെപ്യൂട്ടിലേബർ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ
പ്രസിഡന്റ് അഡ്വ: ഇ.എം ആഗസ്തി ഉത്ഘാടനം ചെയ്തു .
പീരുമേട് താലൂക്കിലെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഏതു നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലും മഴക്കാലമായതോടെ ചോർന്നൊലിക്കുന്ന അവസ്ഥയിലുമാണ് . കഴിഞ്ഞ 3 സംസ്ഥാന ബജറ്റുകളിൽ ലയങ്ങളുടെ നവീകരണത്തിനായി 10 കോടി രൂപ വീതം അനുവദിച്ചു വെങ്കിലും ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി യാതൊരുനടപടികളും സ്വീകരിച്ചിട്ടുമില്ല. പോബ്സ് തോട്ടത്തിലെ തൊഴിലാളികൾക്ക് ശമ്പളവും നൽകിയില്ല. ഇതിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. പീരുമേട് ടൗണിൽ നിന്നുമാരംഭിച്ച പ്രതിഷേധ മാർച്ച് ഡെപ്യൂട്ടിലേബർ ഓഫീസിനു മുൻപിൽ സമാപിച്ചു.തുടർന്ന് നടന്നധർണ്ണയിൽ യൂണിയൻ ജനറൽ സെക്രട്ടറി ഷാജിപൈനാടത്ത് അധ്യക്ഷത വഹിച്ചു, യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എം.ഉദയ സൂര്യൻ , രാജൻ കൊഴുവൻ മാക്കൽ , ഷാൻ വെട്ടിക്കാട്ട് , അജിത് ദി വാകരൻ ,ഷാൻ അരുവിപ്ലാക്കൽ, പ്രിയങ്ക മഹേഷ് , ശേഖർ - സിനിമോൾ ജോസഫ് - പ്രേംകുമാർ
തുടങ്ങിയവർ പ്രസംഗിച്ചു
Follow us on :
Please select your location.