Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2024 07:29 IST
Share News :
കോഴിക്കോട് : മാമി കേസിൽ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പെടുത്തി സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാമി കേസ്, എലത്തൂർ സ്ഫോടനം, അടുത്തകാലത്ത് ഉണ്ടായ വിവിധ കസ്റ്റഡി മരണങ്ങൾ, പോലീസ് പീഡനം മൂലമുള്ള ആത്മഹത്യകൾ തുടങ്ങിയവ അന്വേഷണ വിധേയമാക്കണം. പിണറായി പോലീസ് - ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു എന്ന സന്ദേശത്തിൽ 2024 സെപ്തംബർ 25 മുതൽ ഒക്ടോബർ 25 വരെ നടക്കുന്ന ജന ജാഗ്രത കാംപയിൻ്റെ ഭാഗമായി ജില്ലയിലെ 13 മണ്ഡലങ്ങളിലും മണ്ഡലം പ്രസിഡണ്ട്മാർ നയിക്കുന്ന വാഹന വാഹനജാഥകൾ സംഘടിപ്പിക്കുവാൻ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. കെ ഷമീർ, അബ്ദുൽ ഖയ്യൂം, ബാലൻ നടുവണ്ണൂർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കാംപയിന്റെ ഭാഗമായി പൊതുയോഗങ്ങൾ, പദയാത്ര, പ്രചരണ ജാഥകൾ, പോസ്റ്റർ പ്രചരണം, സോഷ്യൽ മീഡിയ പ്രചാരണം തുടങ്ങിയവ നടന്നുവരുന്നു. ഒക്ടോബർ 24,25 (വടകര) 13, 14, 15, 16 (നാദാപുരം) 25 26 (കുറ്റ്യാടി) 21, 22 (പേരാമ്പ്ര) 18 (കൊയിലാണ്ടി) 22, 23 (ബാലുശ്ശേരി) 22, 23 (കൊടുവള്ളി) 22, 23 (തിരുവമ്പാടി) 12 (കുന്ദമംഗലം) 19 (എലത്തൂർ) 17 (കോഴിക്കോട് നോർത്ത്) 18, 19 (കോഴിക്കോട് സൗത്ത്) 25, 26 (ബേപ്പൂർ) തിയ്യതികളിൽ വാഹനജാഥകൾ സംഘടിപ്പിക്കും.
Follow us on :
Tags:
Please select your location.