Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2024 16:23 IST
Share News :
പുത്തൻചിറ: രാജ്യത്ത് മോദി സർക്കാരിനെതിരെ നിശ്ശബ്ദതരംഗം രൂപപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസ്താവിച്ചു. പുത്തൻചിറയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹ്നാൻ്റെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം. പാചക വാതക വില കുറക്കുമെന്ന് പറഞ്ഞിട്ട് കുത്തനെ കൂട്ടി. പെട്രോൾ ഡീസൽ വില ഉയർത്തി ജനങ്ങളെ കൊള്ളയടിക്കുന്ന നയങ്ങളാണ് പ്രാവർത്തികമാക്കുന്നത്.ഇന്ത്യാരാജ്യം ജീവിക്കണോ മരിക്കണമോ എന്ന ചോദ്യം ഉയർന്നു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ വി.എ.അബ്ദുൾ കരീം അദ്ധ്യക്ഷനായി.
കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഹാറൂൺ റഷീദ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ.ജെ.ജനീഷ്, DCC ജനറൽ സെക്രട്ടറിമാരായ ടി.എം.നാസർ, എ.എ.അഷറഫ്, അഡ്വ.വി.എം. മൊഹിയുദ്ദീൻ, ലീഗ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് മാമ്പ്ര, സെക്രട്ടി പി.ഐ. നിസാർ, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് എൻ.എസ്.വിജയൻ, UDF മണ്ഡലം ജനറൽ കൺവീനർമാരായ വി.എ.നദീർ ,
വി.എം.ബഷീർ, ജോപ്പി മങ്കിടിയാൻ, ടി.പി.പരമേശ്വരൻ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.
UDF മണ്ഡലം ചെയർമാൻ കെ.എൻ.സജീവൻ സ്വാഗതവും, ഇ.എസ്.സാബു. നന്ദിയും പറഞ്ഞു.
Follow us on :
Tags:
Please select your location.