Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മദ്യനിർമാണ ശാലക്ക് അനുമതി നല്കിയതിൽ വൻ അഴിമതിയെന്ന് വീണ്ടും ചെന്നിത്തല

24 Jan 2025 10:27 IST

Fardis AV

Share News :


കോഴിക്കോട്: എല പുള്ളിയിൽ മദ്യനിർമാണ ശാലക്ക് അനുമതി നല്കിയതിൽ വൻ അഴിമതിയെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു.

കോഴിക്കോട് ഇന്ന് രാവിലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരാർ പിൻവലിക്കും വരെ പ്രതിപക്ഷം പ്രക്ഷോഭവുമായി പോകും.

2018-ൽ തുടങ്ങാൻ തീരുമാനിച്ചത് സാധിക്കാതെ വന്നപ്പോൾ വീണ്ടും നിയമപരമാക്കി കൊണ്ടുവന്ന് തുടങ്ങുവാൻ തീരുമാനിച്ച് മുന്നോട്ടു പോകുന്നത് വൻ അഴിമതി കൊണ്ടാണ്. ഇങ്ങനെ ഒരു ഡിസ്റ്റിലറി തുടങ്ങുന്നത് മറ്റ് കമ്പനികളൊന്നും അറിയില്ല. വൻ ജല ചൂക്ഷണമാണ് അവിടെ ഉണ്ടാകുക. പാലക്കാട്ടെ തന്നെ കൊക്കകോല ഫാക്ടറിയുടെ അനുഭവം എന്താണ്, എല്ലാവർക്കുമറിയില്ലേ?. വൻ ജലക്ഷാമം നേരിടുന്ന സ്ഥലത്ത് ഇത്തരമൊരു ഫാക്ടറി എന്തിനാണ് കൊണ്ടുവരുന്നത്. ഭൂഗർഭ ജലം ഏറ്റവും കുറവുള്ള സ്ഥലമാണത്. 2018-ൽ ബ്രൂവറി കൊണ്ടുവരുവാൻ ശ്രമിച്ചപ്പോൾ ഞാൻ കേസുകൊടുത്ത വിഷയം ഇപ്പോഴും കോടതിയിലാണ്. ഈ സമയത്ത് വീണ്ടും നിയമപരമാക്കി കൊണ്ട് വിഷയം കൊണ്ടുവരികയാണ് സർക്കാർ ചെയ്യുന്നത്. ഇതുവരെ പഞ്ചായത്തിൻ്റെ അനുമതി പോലും വാങ്ങിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത് , എൻ. സുബ്രമണ്യൻ പങ്കെടുത്തു.

Follow us on :

More in Related News