Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2024 11:50 IST
Share News :
ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അറസ്റ്റിനെതിരെയായിരുന്നു കെജ്‌രിവാൾ കോടതിയെ സമീപിച്ചത്. അറസ്റ്റ് അനിവാര്യമാണോയെന്ന് പരിശോധിക്കുന്നതിനായി കെജ്‍രിവാളിന്റെ ഹർജി കോടതി വിശാലബെഞ്ചിന് വിട്ടു.
2022 ആഗസ്റ്റിൽ രജിസ്റ്റർ ചെയ്ത മദ്യനയ ഡൽഹി അഴിമതിക്കേസിൽ 2023 മാർച്ച് 21നാണ് കെജ്‍രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കേസിൽ ജൂൺ 26ന് സി.ബി.ഐയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
Follow us on :
Tags:
Please select your location.