Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സോഷ്യലിസ്റ്റുകൾ ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുന്നത് ആപൽക്കരം: കെ. ലോഹ്യ

11 Oct 2024 12:09 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: ലോഹ്യ, ജെ.പി തുടങ്ങിയ സോഷ്യലിസ്റ്റുകൾ ചരിത്ര പാഠങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുന്നത് ആപൽക്കരമായ പ്രവണതയാണെന്ന് ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ അഭിപ്രായപ്പെട്ടു.

ആർ.ജെ.ഡി. സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ഗാന്ധി - ജെ.പി.- ലോഹ്യാ പക്ഷാചരണത്തിന്റെ ഭാഗമായി കീഴ്പ്പയ്യൂരിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയാവാൻ ഗാന്ധി നിർദ്ദേശിച്ചിട്ടും അധികാരത്തിൽ നിന്ന് മാറി നിന്ന വിപ്ലവകാരിയായിരുന്നു ജെ.പിയെന്നും ,സാമൂഹ്യ നീതി, ചേരിചേരാ നയം, ജാതിവ്യവസ്ഥ എന്നിവയെ കുറിച്ച് പതിറ്റാണ്ടുകൾക്ക് മുമ്പ്

ദീർഘവീക്ഷണത്തോടെ കാണാൻ കഴിഞ്ഞ ദാർശനികനായിരുന്നു ലോഹ്യയെന്നും അദ്ദേഹം പറഞ്ഞു.

കൃഷ്ണൻ കീഴലാട്ട് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി വി.പി. മോഹനൻ , പഞ്ചായത്ത് സിക്രട്ടറി വി.പി. ദാനീഷ് , വി.പി .രാജീവൻ , എ.കെ .നിഖിൽ, കെ.ടി.രമേശൻ , വി.പി.ഷാജി, വി.പി .കുഞ്ഞബ്ദുള്ള, കെ.എം .ശ്രീധരൻ , പി.കെ. അഭിലാഷ് , വി.കെ.പവിത്രൻ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News