Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ’; എസ്എഫ്ഐയെ പരിഹസിച്ച് ശിവന്‍കുട്ടി

24 Jun 2024 15:26 IST

Shafeek cn

Share News :

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സമരത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച എസ്എഫ്ഐയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ. അവര്‍ എന്താണ് മനസിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണ ആകാമെന്നും മന്ത്രി പറഞ്ഞു.


സീറ്റ് ക്ഷാമമുണ്ടെന്നും ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ മറ്റു സംഘടനകള്‍ക്കൊപ്പം സമരത്തിന് ഇറങ്ങേണ്ടിവരുമെന്നും എസ്എഫ്ഐ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സീറ്റ് വിഷയത്തില്‍ നാളെ വിദ്യാഭ്യാസ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമമില്ലെന്ന് നിയമസഭയില്‍ കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി വിശദീകരിക്കുകയും ചെയ്തിരുന്നു. സമരങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.


സീറ്റ് ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തി. ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് കെഎ‍സ്‍യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു. വിദ്യാര്‍ഥികളെ വെല്ലുവിളിച്ച് മുന്നോട്ടുപോയാല്‍ അനിശ്ചിതകാല പഠിപ്പു മുടക്ക് സമരത്തിലേക്ക് പോകുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. കൊല്ലം കലക്ടറേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. കലക്ടറേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ പൊലീസ് തടഞ്ഞു.

Follow us on :

More in Related News