Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപതിരഞ്ഞെടുപ്പിലെ സിപിഎം സംഘപരിവാർ ഡീൽ ജനങ്ങൾ തിരിച്ചറിയും..

19 Oct 2024 20:53 IST

MUKUNDAN

Share News :

ചാവക്കാട്:കേരളത്തിന്റെ എഡിജിപി അജിത് കുമാർ ബിജെപി നേതാവ് ഹൊസബെലയെ പോയി നേരിട്ട് കണ്ട് സന്ദർശിച്ചത് എന്തിനാണെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് പറയേണ്ടി വരുമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്.മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച സിപിഎം ആർഎസ്എസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പിണറായി വിജയൻ പ്രതിയായ ലാവ്‌ലിൻ കേസ് സുപ്രീം കോടതിയിൽ ഏഴുവർഷത്തിനിടയിൽ 41 തവണയാണ് സിപിഎം ആർഎസ്എസ് അവിശുദ്ധ കൂട്ടുകെട്ട് മൂലം കേന്ദ്രം മാറ്റി വെച്ചത്.അതേപോലെ എസ്എഫ്ഐഒ കേസിനകത്ത് മുഖ്യമന്ത്രിയുടെ മകൾ വീണാവിജയൻ പ്രതിയാവാതിരിക്കാൻ തൃശൂർ കച്ചവടം ഉറപ്പിച്ച് സംഘ് പരിവാറിന് ഇടം കൊടുക്കാത്ത കേരളത്തിൽ താമര വിരിയിപ്പിക്കാൻ അവസരം കൊടുത്തു സിപിഎം.ഇപ്പോഴിതാ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിക്കും,ചേലക്കരയിൽ സിപിഎമ്മിനും ജയിച്ചുകയറാൻ ഉള്ള അവസരത്തിന് മുൻ ഡീൽ പ്രകാരം കളമൊരുക്കുകയാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.കേരളത്തിൽ എംഎസ്എഫിന് ചരിത്രവിജയം സമ്മാനിച്ച പി.കെ.നവാസിനെ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ് ആദരിച്ചു.മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ ആർ.വി.അബ്‌ദുറഹീം,നിയോജക മണ്ഡലം പ്രസിഡന്റ് ആർ.പി.ബഷീർ,ജനറൽ സെക്രട്ടറി എ.എച്ച്.സൈനുൽ ആബിദ്,ട്രഷറർ ലത്തീഫ് പാലയൂർ,ചാവക്കാട് മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.എം.അനസ്,എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂർ,യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്,ടി.ആർ.ഇബ്രാഹിം,കബീർ ഫൈസി,മണ്ഡലം പ്രസിഡന്റ് സി.എ.അജ്മൽ,കുഞ്ഞീൻ ഹാജി,പി.വി.അഷ്‌റഫ്‌,എൻ.കെ.റഹീം,ഹനീഫ് ചാവക്കാട്,അബ്ദുൽ സത്തർ,കെ.പി.മുഹമ്മദ്‌ അഷ്‌റഫ്‌,സബാഹ് താഴത്ത്,ഹാഷിം മാലിക്ക് തുടങ്ങിയവർ സംസാരിച്ചു.


Follow us on :

More in Related News