Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2024 20:18 IST
Share News :
ചേലക്കര:
ചേലക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ
വിജയംഉറപ്പുവരുത്തുന്നതിനും, തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെയും പോഷക സംഘടനകളുടേയും പ്രചാരണ പപരിപാടികളുടെ ഏകോപനവുമായി ബന്ധപ്പെട്ട ഭാവി പരിപാടികൾ തീരുമാനിക്കുന്നതിനും വേണ്ടി ചേലക്കര യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കേരള കോൺഗ്രസ് തിരഞ്ഞെടുപ്പ് അവലോകന യോഗം ചേർന്നു. ജില്ലാ - സംസ്ഥാന തല നേതാക്കൾ പങ്കെടുത്തു.
ജില്ലാ പ്രസിഡന്റ് സി വി കുര്യാക്കോസ് അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉൽഘാടനം ചെയ്തു. കുടിയേറ്റ മേഖലയായ ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കേരള കോൺഗ്രസ് നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെന്ന് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസ്താവിച്ചു. സംസ്ഥാന വൈസ് ചെയർമാൻമാരായ ജോസഫ് എം പുതുശ്ശേരി, എം.പി.പോളി, കേരള ഐടി& പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അപു ജോൺ ജോസഫ്,ഉന്നതാധികാര സമിതി അംഗം ജോൺസൻ കാഞ്ഞിരത്തിങ്കൽ,തോമസ് ആന്റണി, പ്രസാദ് പുലിക്കോട്ടിൽ, കെ വി കണ്ണൻ,ചേലക്കര നിയോജകമണ്ഡലം പ്രസിഡണ്ട് ഷാജി ചേലക്കര തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.