Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2025 13:04 IST
Share News :
കോഴിക്കോട്: മോഡി സർക്കാറിൻ്റെ
തൊഴിലാളി ദ്രോഹ ലേബർ കോഡിനെതിരായി
ശക്തമായ പ്രതിഷേധമുയർത്തിക്കൊണ്ടു
വരണമെന്ന് സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ ആവശ്യപ്പെട്ടു. രാജ്യത്തെ 60 കോടിയിൽ പരം തൊഴിലാളികളുടെ എതിർപ്പ് വകവയ്ക്കാതെയും പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ജനാധിപത്യ- പുരോഗമന ശക്തികൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും കോർപ്പറേറ്റ് മൂലധന ശക്തികളെ സംരക്ഷിക്കുന്നതിനായി മോദി സർക്കാർ നാല് തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നു.
ഇന്ത്യയിലെ തൊഴിലാളിവർഗം ദീർഘകാല സംഘടിത പോരാട്ടത്തിലൂടെ നേടിയെടുത്ത നിയമപരമായ എല്ലാ തൊഴിൽ അവകാശങ്ങളെയുമാണ് പുതിയ ലേബർ കോഡിലൂടെ മോഡി സർക്കാർ ഇല്ലാതാക്കിയിരിക്കുന്നത്.
ഇതോടെ തൊഴില്‍ മേഖലയിലെ ജോലി സുരക്ഷ പൂര്‍ണമായി ഇല്ലാതാകും.
തൊഴിലാളികളെ പിരിച്ചുവിടുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും ഇതോടെ ഇല്ലാതായിരിക്കുന്നു.
രാജ്യത്തില തൊഴിലാളിവർഗത്തിന്റെ സിംഹഭാഗവും അസംഘടിത മേഖലയിലാണ് . അവർക്ക് ഇതുവരെയും നിയമപരമായ മിനിമം വേതനവും സാമൂഹിക സുരക്ഷയും ലഭിച്ചിട്ടില്ല. 85 ശതമാനത്തിലധികം തൊഴിലാളികൾക്ക് മിനിമം വേതനം നിഷേധിക്കപ്പെടുന്നു. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലിഭാരം വർദ്ധിപ്പിച്ചു, വേതനം കുറഞ്ഞു. കരാർ, താൽക്കാലിക തൊഴിൽ സംവിധാനങ്ങൾ നിയമവിരുദ്ധമായി ഇന്ന് വ്യാപകമാണ്.
രാജ്യത്തിലെ തൊഴിലാളികൾക്കും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കുമെതിരായ
കോർപ്പറേറ്റ്-ഫാസിസ്റ്റ് ആക്രമണമാണ്, മോഡി സർക്കാർ അഴിച്ചു വിട്ടിരിക്കുന്നത്. ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തെ സാമ്രാജ്യത്വ - കോർപ്പറേറ്റ് കുത്തകകളുടെയും ഇന്ത്യൻ ചങ്ങാത്ത മുതലാളിമാരുടെയും
കമ്പനികളുടെയും നിർദ്ദേശങ്ങൾക്ക് പൂർണമായും കീഴ്പ്പെടുത്തുന്ന ജനവിരുദ്ധമായ ലേബർ കോഡിനും,മോഡി സർക്കാറിൻ്റെ ഫാസിസ്റ്റ് അടിച്ചമർത്തലുകൾക്കു മെതിരെ, മുഴുവൻ തൊഴിലാളികളും, പുരോഗമന ജനാധിപത്യ ശക്തികളും സമരരംഗത്തിറങ്ങണമെന്ന് സി.പി.ഐ (എം.എൽ റെഡ്സ്റ്റാർ സംസ്ഥാന കമ്മിറ്റ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.