Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതുയുഗ യാത്രയ്ക്ക് കോഴിക്കോട്ട് സമാപനം, ഇന്ന് മലപ്പുറത്ത്

13 Feb 2026 07:41 IST

NewsDelivery

Share News :

കോഴിക്കോട് - പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തുന്ന പുതുയുഗ യാത്രയ്ക്ക് കോഴിക്കോട്ട് ഉജ്ജ്വല സമാപനം. പൊതുപണിമുടക്ക് ദിനത്തിലും മുതലക്കുളം മൈതാനിയിൽ നടന്ന പരിപാടിക്ക് വൻ ജനാവലിയെത്തിയത് നേതാക്കളുടെയും പ്രവർത്തകരുടെയും ആവേശം ഇരട്ടിപ്പിച്ചു. രമേഷ് ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്തു.

സർക്കാർ പണം ഉപയോഗിച്ച് പെയ്ഡ് ന്യൂസുകൾ നൽകുന്നതായി അദ്ദേഹം ആരോപിച്ചു.

അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ കുറിച്ച് യുഡിഎഫ് വരുമ്പോൾ അന്വേഷണം നടത്തും. കേരളത്തിൽ കാണാത്ത വിധത്തിൽ പത്രമാധ്യമങ്ങളെ സ്വാധീനിക്കുന്നു. 

മന്ത്രിമാരുടെ ഇൻറർവ്യൂകൾ പണം കൊടുത്തു വരുത്തിക്കുന്നു. കെഎസ്ആർടിസി ബസുകളിൽ നികുതിപണം ഉപയോഗിച്ച് ഇടതു രാഷ്ട്രീയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നു.. മന്ത്രിസഭാ യോഗങ്ങൾ അഞ്ചും പത്തും പതിനഞ്ചു മിനിറ്റ് ആയി ചുരുങ്ങുന്നു. രാജാവ് പറഞ്ഞാൽ മറുമൊഴി ഇല്ലാത്ത അവസ്ഥയിൽ ജനാധിപത്യം തകർന്നിരിക്കുന്നു. ഒരു സർക്കാറിന് മംഗള പത്രം എഴുതാൻ അമർത്യാസെനിനെ പോലുള്ളവർ വരരുതെന്ന് അഭ്യർത്ഥിക്കുന്നതായും ചെന്നിത്തല പറഞ്ഞു. 

അതേസമയം യുഡിഎഫ് ജയിക്കണമെന്നാണ് കേരളത്തിലെ ജനങ്ങളുടെ ഹൃദയം പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ ഗവൺമെൻറ് പരാജയമാണ്. അടുത്തമാസം ബഹുമാനപ്പെട്ട മുഖ്യമന്ത്രി അധികാരം ഒഴിയുമ്പോൾ 6 ലക്ഷം കോടിയുടെ സാമ്പത്തിക ബാധ്യത മലയാളികളുടെ തലയിൽ കെട്ടിവെച്ചിരിക്കുകയാണ്. കേരളത്തെ കടത്തിന്റെ കണക്കായങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തിയാണ് ഈ ഗവൺമെന്റ് വിട പറയുന്നത്. കേരളത്തിലെ ഖജനാവ് നിറയ്ക്കാനുള്ള കർമ്മപരിപാടി യുഡിഎഫിന്റെ കയ്യിലുണ്ട്. അതുവഴി സാധാരണക്കാരായ ജനങ്ങളെ ഹൃദയത്തോട് ചേർത്ത് നിർത്തും. ഇതിനായി ബദൽ പദ്ധതി തയ്യാറാക്കാൻ ലോകത്ത് എമ്പാടുമുള്ള മലയാളികളായ വിദഗ്ധരുടെ സഹായം ലഭ്യമാക്കി. വെന്റിലേറ്ററിലുള്ള ആരോഗ്യരംഗത്തെ മെച്ചപ്പെടുത്തി കേരളത്തെ ആരോഗ്യവതിയാക്കി നടക്കും. വിദേശരാജ്യങ്ങളിൽ നിന്ന് പോലും ചികിത്സ തേടിയയെത്തുന്ന ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റുന്ന വിധത്തിലാണ് യുഡിഎഫ് മുന്നോട്ടു വെച്ച ആരോഗ്യ രേഖ. 

ലണ്ടനിലും ആസ്ട്രേലിയയിലും മറ്റുമുള്ള യൂണിവേഴ്സിറ്റികളിലെ കോഴ്സുകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠിപ്പിക്കും. അതുവഴി അവർക്ക് ഉയർന്ന വിദ്യാഭ്യാസവും വേദന സാധ്യതകളും ലഭിക്കും. 

കാർഷിക മേഖലയിൽ വന്യജീവി ആക്രമണം മൂലം ബുദ്ധിമുട്ടുന്ന 30ലക്ഷത്തിലധികം പേർക്ക് ആശ്വാസം നൽകും. ലോകത്ത് ഏതൊരു രാജ്യത്തുമുള്ള ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ അതിനായി കൊണ്ടു വരും. 

നമ്മുടെ 600 കിലോമീറ്റർ കടൽ തീരം ഒരു വരദാനമാണ്. ഒരു കണ്ടയ്നർ തുറമുഖവും 17 മിനി തുറമുഖങ്ങളും ഉണ്ട്. ഇതിനെയെല്ലാം സംയോജിപ്പിച്ച് കോസ്റ്റൽ ഷിപ്പിംഗ് സാധ്യതകൾ ഉപയോഗപ്പെടുത്തും. ചരക്കുകൾ നാലിലൊന്ന് ചെലവിൽ കടൽ മാർഗം കൊണ്ടുപോകും

കേരളത്തെ സിംഗപ്പൂർ പോലുള്ള തുറമുഖ നഗരം ആക്കാനുള്ള സ്വപ്നത്തിന്റെ ഭാഗമാണിത്. അത് നടപ്പാക്കാനുള്ള നിശ്ചയദാർഢ്യത്തോടുകൂടിയാണ് യുഡിഎഫ് വരുന്നത് എന്നും സതീശൻ പറഞ്ഞു. എൽഡിഎഫ് പരാജയപ്പെട്ട എല്ലായിടങ്ങളിലും യുഡിഎഫ് നവീകരണം നടത്തും.

ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദും ഹർത്താലുമായി മാറുന്നു. നിങ്ങൾ നാളെ ആശുപത്രിയിൽ പോകണ്ട ജോലിക്ക് വേണ്ട സ്കൂളിൽ പോകണ്ട എന്ന് പറയാൻ ഒരു സംഘടിത ശക്തിയെയും അനുവദിക്കരുത്. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് വിവരാണ് പുറത്തേക്ക് പറക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇവിടെ ജീവിക്കാൻ കഴിയണം. അതിന് ഈ ഭരണം ഒരുവസാനിക്കണം.

വർഗീയത പറഞ്ഞാണ് ഇവർ മുന്നോട്ടുപോകുന്നത്. സംഘപരിവാറിനെ തോൽപ്പിക്കുന്ന വിധത്തിൽ വിദ്വേഷ പ്രചാരണങ്ങളാണ് ഇവർ നടത്തുന്നത്.

യുദ്ധവും, ഫലസ്തീനിലെ കുഞ്ഞുങ്ങളുമെല്ലാം ഇവർക്ക് ന്യൂനപക്ഷ പ്രീണനമാണ്.

മലപ്പുറം ജില്ലയിൽ നിന്ന് ജയിച്ചവരുടെ പേര് നോക്കിയാൽ തിരിച്ചറിയാമെന്നാണ് സജി ചെറിയാൻ പറഞ്ഞത്. പച്ചക്ക് വർഗീയത പറഞ്ഞിട്ടും മന്ത്രിസഭയിൽ ഇവർ തുടരുകയാണ്. യുഡിഎഫ് ആണ് അധികാരത്തിലെങ്കിൽ ഇത്തരം ആൾക്കാർ 24 മണിക്കൂർ ആ കസേരയിൽ ഇരിക്കില്ല. ഭൂരിപക്ഷം വർഗീയത പറഞ്ഞാലും ന്യൂനപക്ഷം വർഗീയത പറഞ്ഞാലും നമ്മൾ ചോദ്യം ചെയ്യും. ഈ നിലപാട് മതേതര കേരളം ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow us on :

More in Related News