Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2024 21:42 IST
Share News :
മുണ്ടക്കയം: പെരുവന്താനത്ത് കോണ്‍ഗ്രസില്‍ തമ്മിലടി മുറുകുന്നു, മണ്ഡലം പ്രസിഡന്റിനെതിരെ പരാതിയുമായി ഡി.സി.സി.മെമ്പര്‍ പൊലീസ്റ്റേഷനില്‍ ..
ഇടവേളക്ക് ശേഷം പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ ചേരിപ്പോരു പോലീസ്‌റ്റേഷന്‍ വരെയെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും പെരുവന്താനത്തെ പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകനും തമ്മിലുളള ഫോണ്‍ സന്ദേശമാണ് ഇപ്പോള്‍ വില്ലനായിരിക്കുന്നത്.
ഡി.സി.സി.മെമ്പറായ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ അസഭ്യം പറയുന്ന ഫോണ്‍ സന്ദേശമാണ് നാടാകെ പ്രചരിച്ചിരിക്കുന്നത്. സന്ദേശത്തിനിടയില്‍ ഇടുക്കി ഡി.സി.സി.പ്രസിഡന്റിനെയും അസഭ്യ വാക്കുകള്‍ ചൊരിയുന്നുണ്ട്് ഇത് ഡി.സി.സി.മെനമ്പറുടെ സ്വന്തം നാടായ കണയങ്കവയലിലെ കോണ്‍ഗ്രസ് ഗ്രൂപ്പിലാണ് ആദ്യം പ്രചരിച്ചതെന്നു പറയുന്നു. പിന്നീട് വാര്‍ട്‌സ് ആപ് ഗ്രൂപ്പ് ഡീലിറ്റ് ചെയ്‌തെങ്കിലും ഫോണ്‍ സംഭാഷണം ഇതിനിടെ വൈറലായികഴിഞ്ഞിരുന്നു. ഇതിനെതിരെയാണ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്ും ഡി.സി.സി. മെമ്പറുമായ വി.സി.ജോസഫ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിനോജ് ജേക്കബിനെതിരെ പെരുവന്താനം എസ്.എച്ച് .ഒക്ക്്് പരാതിനല്‍കിയത്.
ജില്ലയിലെ കോണ്‍ഗ്രസിന്റെ ശക്തീകേന്ദ്രങ്ങളിലൊന്നായ പെരുവന്താനത്ത് കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിമൂലം പാര്‍ട്ടി പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുകയാണ്. അടുത്തയിടെ കോണ്‍ഗ്രസ് ബ്ലോക് പുനസംഘടനയോടെയാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ശക്തമാകാനിടയാക്കിയത്. സജീവ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി പുതിയ ഭാരവാഹികളെ നിശ്ചയിച്ചു പ്രഖ്യാപിച്ചതോടെ പോരിന് ആക്കം കൂട്ടി.മുമ്പ് എ., ഐ.ഗ്രൂപ്പുകളാണങ്കില്‍ ഇന്ന് ഐ ഗ്രൂപ്പും കെ.സി.ഗ്രൂപ്പും എന്നപേരിലുളള തമ്മിലടിയാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് ഏലപ്പാറ ബ്ലോക് ഭാരവാഹികളുടെ സ്ഥാനാരോഹണം പെരുവന്താനത്ത് സംഘടിപ്പിച്ചതായിരുന്നു പ്രശനങ്ങള്‍ക്ക് തുടക്കം. പുനസംഘടനയില്‍ ഐഗ്രൂപ്പിനെ തഴഞ്ഞുവെന്ന പേരില്‍ ഐഗ്രൂപ്പ് പൂര്‍ണ്ണമായി സ്ഥാനരോഹണത്തില്‍ നിന്നും വിട്ടു നിന്നു പ്രതിഷേധിക്കുകയായിരുന്നു. ഏലപ്പാറബ്ലോക്കിലെ ഭൂരിപക്ഷം മണ്ഡലം പ്രസിഡന്റുമാരും ചടങ്ങു ബഹിഷ്‌കരിച്ചു. ഇതിനിടെ പുതിയ ഭാരവാഹികള്‍ക്ക് ഐ.എന്‍.ടി.യുയസിയുടെ പേരില്‍ പെരുവന്താനത്ത് സ്വീകരണം ഒരുക്കിയതോടെ പാര്‍ട്ടിയിലെ ഭിന്നത ശക്തമായി അണികളിലേയ്ക്കും എത്തിയിരിക്കുകയാണ്.
കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്ന പെരുവന്താനത്ത് ചില പഞ്ചായത്ത് മെമ്പര്‍മാര്‍ക്കെതിരെ ഉണ്ടായ ആരോപണങ്ങളും കോണ്‍ഗ്രസ് നേതാക്കളെ വെട്ടിലാക്കിയിരിക്കുന്നു. സ്ത്രി വിഷയത്തില്‍ കോണ്‍ഗ്രസിലെ യുവ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ ഇടതു പക്ഷം ഉന്നയിച്ച ആരോപണത്തില്‍ നിന്നും രക്ഷപെടാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല. ഈ വിഷയത്തിലെ സി.സി.ടി.വി.ദൃശ്യം ആവശ്യപ്പെട്ടുളള അപേക്ഷയും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും കോണ്‍ഗ്രസിന് ഇരുട്ടടിയായിരിക്കുന്നു. സി.പി.എം.ആദ്യം പരസ്യമായി രംഗത്തു വന്നെങ്കിലും പിന്നീട് സി.പി.എം ന്റെ മേഖലയിലെ മുതിര്‍ന്ന നേതാവിന്റെ ഇടപെടല്‍ ഇടതുമുന്നണിയെ പിന്നോട്ടടിച്ചു. മേഖലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ സി.പി.എം.നേതാവിനെ കണ്ടു പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഇതിനു കാരണമായി പറയുന്നത്.
കോണ്‍ഗ്രസ് ശക്തി കേന്ദ്രമാണ് പെരുവന്താനമെങ്കിലും കോണ്‍ഗ്‌സിലെ തമ്മിലടിക്കും ഏറെ പഴക്കമുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ഖാന്‍ സി.പി. മഠത്തില്‍ 16 വര്‍ഷക്കാലം തുടര്‍ച്ചെയായി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇവിടെ കോണ്‍ഗ്രസിന്റെ് സംസ്ഥാന നേതാക്കളുടെ മൗനാനുവാദത്തോടെ ഇടതു മുന്നണിയോടു ചേര്‍ന്നു ഭരണം അട്ടിമറിച്ചതു മുതല്‍ കോണ്‍ഗ്രസിലെ പോരു ശക്തമായിരുന്നു. പിന്നീട് വീണ്ടും കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം നടത്തിയെങ്കിലും 2015ലെ തെരഞ്ഞടെുപ്പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കാലുവാരല്‍ മൂലം ഭരണം എല്‍ഡി.എഫിനു ലഭിച്ചു.അതാണ് 2020ല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് തിരിച്ചു പിടിച്ചത്.പിന്നീട് ഭിന്നതകളില്ലാെേതാ മുന്നോട്ടുപോയ കോണ്‍ഗ്രസ് വീണ്ടും തമ്മില്‍ തല്ലുകയാണ് .കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനു എതിരെ ഡി.സി.സി. അംഗം നല്‍കിയ പരാതി പൊലീസ് അവഗണിച്ചതായാണ് അറിയുന്നത്.കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്ക് പരിഹരിക്കുന്നതല്ല പൊലീസിന്റെ ജോലിയെന്നു പെരുവന്താനം സി.ഐ. പറഞ്ഞു.അവര്‍ പാര്‍ട്ടി മേല്‍ ഘടകത്തില്‍ പോയി പ്രശ്‌നപരിഹാരമുണ്ടാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു
Follow us on :
Please select your location.