Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്ത അവഗണനയും,വിവേചനവും ആണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത്

16 Apr 2024 21:23 IST

MUKUNDAN

Share News :

ചാവക്കാട്:കടുത്ത അവഗണനയും,വിവേചനവും ആണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തൃശൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്.സുനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ചാവക്കാട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കോണ്‍ഗ്രസിന് ബിജെപിയുടെ മുഖമാണ്.വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം അംഗീകരിക്കാന്‍ കേരളം തയ്യാറല്ല.അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെയും,ബിജെപിയെയും കേരള ജനത കൈവെടിയും.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 18 സീറ്റ് നേടിയപ്പോള്‍ പാര്‍ലമെന്റില്‍ കേരളത്തിന്റെ ശബ്ദം ഇല്ലാതായി.18 എംപിമാരും,ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന് ബിജെപിക്കൊപ്പം ചേര്‍ന്നു.കേരളത്തില്‍ വികസനം കൊണ്ടുവരുമെന്ന് പറയുന്ന പ്രധാനമന്ത്രി അവശ്യഘട്ടങ്ങളില്‍ കേരളത്തെ സഹായിച്ചില്ലെന്ന് മാത്രമല്ല ലോകരാഷ്ട്രങ്ങളുടെ സഹായങ്ങള്‍ ഇല്ലാതാക്കുക കൂടി ചെയ്തു.കേന്ദ്രത്തില്‍ നിന്ന് അര്‍ഹതപ്പെട്ടത് കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ചാവക്കാട് കൂട്ടുങ്ങല്‍ ചത്വരത്തില്‍ നടന്ന സമ്മേളനത്തില്‍ എന്‍.കെ.അക്ബര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.അഡ്വ.മുഹമ്മദ് ബഷീർ സ്വാഗതവും,ടി.ടി.ശിവദാസൻ നന്ദിയും പറഞ്ഞു.തൃശൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്.സുനില്‍കുമാർ,രാഷ്ട്രീയ പ്രതിനിധികൾ,ജില്ലാ,മണ്ഡലം ഭാരവാഹികൾ,പ്രാദേശിക നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.


Follow us on :

More in Related News