Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി.കെ.ഹാരിസിനെ അനുസ്മരിച്ചു

01 Sep 2024 20:07 IST

Preyesh kumar

Share News :

കോഴിക്കോട്: സാംസ്കാരിക പ്രവർത്തകനും ജനാധിപത്യ വേദി നിർവാഹക സമിതിയംഗവുമായിരുന്ന ടി.കെ.ഹാരിസ് അനുസ്മരണം കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ നടന്നു.ഇടതുപക്ഷ സാംസ്കാരിക ഇടപെടലുകളോട് ചേർന്ന് നിന്ന് മനുഷ്യ വിമോചനത്തിനായി തൻ്റെ കർമ്മമണ്ഡലങ്ങളിലുടനീളം നിലയുറപ്പിച്ചിരുന്നു ടി.കെ.ഹാരിസ് എന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

കെ .പി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.പി.സി.രാജേഷ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.മുതിർന്ന സി.പി.ഐ നേതാവ് ടി.വി.ബാലൻ, പ്രൊഫ.എൻ.സുഗതൻ, എൻ.പി.ചേക്കുട്ടി, ഡോ.ആസാദ്,സിദ്ധാർത്ഥൻ പരുത്തിക്കാട്, ഡോ.കെ.എൻ. അജോയ് കുമാർ, കെ.പി.പ്രകാശൻ, വി.എ. ബാലകൃഷ്ണൻ, എൻ.വി.ബാലകൃഷ്ണൻ, എ.മുഹമ്മദ് സലിം എന്നിവർ സംസാരിച്ചു.


Follow us on :

Tags:

More in Related News