Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നരേന്ദ്രമോഡി സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും അഴിമതിക്കാരനായ ഭരണാധികാരി: ഡി. രാജ

22 Apr 2024 09:00 IST

Preyesh kumar

Share News :

മേപ്പയ്യൂർ: സ്വാതന്ത്ര്യാനന്തരം ഇന്ത്യ കണ്ട ഏറ്റവും അഴിമതിക്കാരനായ ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് സി പി ഐ ദേശീയ ജനറൽ സെക്രട്ടറി ഡി .രാജ. അഴിമതിക്കെതിരെ വാചാലനായി സംസാരിക്കുന്ന മോദി സ്വന്തം മുഖത്തിന് നേരെ കണ്ണാടി വെച്ചാൽ അഴിമതി കൊണ്ട് വികൃതമായ തന്റെ മുഖം തെളിഞ്ഞു കാണാം.എൽ.ഡി.എഫ് വടകര മണ്ഡലം സ്ഥാനാർത്ഥി കെ.കെ.ശൈലജ ടീച്ചറുടെ വിജയത്തിനായി മേപ്പയ്യൂരിൽ നടന്ന തെരഞ്ഞെടുപ്പ്

റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 എല്ലാവരുടെയും കൂടെ എല്ലാവർക്കും ഒപ്പം എന്നു പറഞ്ഞു വന്നവർ ഇപ്പോൾ കോർപ്പറേറ്റുകൾ

ക്കൊപ്പം മാത്രമായെന്നും, രാജ്യത്തെ കർഷകരെയും, തൊഴിലാളികളെയും യുവാക്കളെയും സ്ത്രീകളെയും വഞ്ചിച്ചവരാണ്

മോദിയും കൂട്ടരും. മോദിയുടെ ഗ്യാരണ്ടി നുണയുടെ ഗ്യാരണ്ടിയാണെന്ന് വെളിവായിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

 വിലക്കയറ്റം അതിരൂക്ഷമായിരിക്കുന്നു ,വിദേശ കടം പെരുകുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞു താഴേക്ക് പോയി എന്നാൽ അദാനിയും അംബാനിയും ഉൾപ്പെടെയുള്ള കോർപ്പറേറ്റുകൾ മലപോലെ വളരുകയാണ്. കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള കോർപ്പറേറ്റുകളുടെ ഭരണമായി മോദി ഭരണം മാറിയിരിക്കുകയാണ്.

 ഫെഡറൽ ഘടനയെ തകർത്തു സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഹനിച്ച് ഇന്ത്യൻ യൂണിയൻ എന്ന സങ്കൽപ്പത്തെ ഇല്ലാതാക്കുകയാണ്. ഭരണഘടനയെ അസ്ഥിരപ്പെടുത്താനും മതേതര ജനാധിപത്യ റിപ്പബ്ലിക്ക് എന്ന ആശയത്തെ തകർത്ത് രാജ്യത്തെ ഒരു മത രാഷ്ട്രത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്ന ബിജെപിയെ ഭരണാധികാരത്തിൽ നിന്ന് പുറത്താക്കുക എന്നതാണ് ഓരോ ഇടതുപക്ഷ പ്രവർത്തകന്റെയും കടമയെന്ന് അദ്ദേഹം പറഞ്ഞു.


നിർഭാഗ്യകരം എന്ന് പറയട്ടെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മോദിയുടെ അതേ ഭാഷയിലാണ് സംസാരിക്കുന്നത്.പിണറായി വിജയനെയും ഇടതുപക്ഷത്തെയും ബിജെപിയോടൊപ്പം ചേർന്ന് ആക്രമിക്കുന്ന കോൺഗ്രസ് രാഷ്ട്രീയ മര്യാദകൾ ലംഘിക്കുകയാണ്. ഇടതുപക്ഷക്കാർ വിമർശനത്തെ ഭയക്കുന്നവരല്ലെന്നും സത്യത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന വരാണെന്നും അദ്ദേഹം പറഞ്ഞു.


സ്വാഗതസംഘം ചെയർമാൻ പി.ബാലൻ അധ്യക്ഷനായി.എൽഡിഎഫ് പേരാമ്പ്ര മണ്ഡലം സെക്രട്ടറി എസ്. കെ. സജീഷ് ,മുൻ എംഎൽഎ

മാരായ ബി .എസ് .ബിജിമോൾ, എം .കെ .രാധ സിപിഐ ജില്ലാ സെക്രട്ടറി കെ. കെ .ബാലൻ, കെ. ടി .രാജൻ, അജയ് ആവള , ജെ.എൻ.പ്രേം ഭാസിൻ,

പി.കെ.എം.ബാലകൃഷ്ണൻ ,എം .കുഞ്ഞമ്മദ് ,ഭാസ്കരൻ കൊടുക്കല്ലൂർ, സുനിൽ ഓടയിൽ ,

ഇ. കുഞ്ഞി കണ്ണൻ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News