Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2025 20:09 IST
Share News :
ചാവക്കാട്:ഭാരത പുത്രിമാരുടെ നെറ്റിയിലെ സിന്ദൂരം മാച്ചുകളഞ്ഞ പാകിസ്ഥാൻ തീവ്രവാദികൾക്ക് തിരിച്ചടി നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും,ഇന്ത്യൻ സൈന്യത്തിനും അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് സെന്ററിൽ ആഹ്ലാദ പ്രകടനം നടത്തി.ബിജെപി ജില്ലാ സെക്രട്ടറി കെ.ആർ.ബൈജു ഉദ്ഘാടനം ചെയ്തു.ചാവക്കാട് മണ്ഡലം പ്രസിഡന്റ് വർഷ മണികണ്ഠൻ അധ്യക്ഷത വഹിച്ചു.നേതാക്കളായ ഗണേഷ് ശിവജി,വിനീത് മുത്തമ്മാവ്,സുനിൽ കാരയിൽ,സുവിൻ വേലായുധൻ,മനോജ് ആച്ചി,സുരേഷ് തിരുവത്ര,ഷനിൽ ഒറ്റത്തെങ്,സച്ചിൻ ശിവജി,അനി ചില്ലി എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.