Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുരേഷ് ഗോപിയെയും വി. മുരളീധരനെയും കൊട്ടിയ വിവാദ പോസ്റ്റ്: വിശദീകരണവുമായി കോഴിക്കോട്ടെ ബി.ജെ. പി ജില്ലാ സെക്രട്ടറി !

05 Nov 2024 22:50 IST

Enlight Media

Share News :

എ.വി. ഫർദിസ്

കോഴിക്കോട്: സുരേഷ് ഗോപി, വി.മുരളീധരൻ എന്നിവർക്കെതിരെ പരോക്ഷ കൊട്ടലുമായിഫേസ്ബുക്കില്‍ വിവാദ പോസ്റ്റിട്ട കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ 

കൂടിയായ ബി.ജെ. പി ജില്ലാ സെക്രട്ടറിടി റിനീഷ് വിശദീകരണവുമായി രംഗത്ത്. 

കേന്ദ്ര റെയിൽവെ മന്ത്രിയെ കേരളത്തിൽ നിന്നുള്ള ബി.ജെ. പി മന്ത്രിമാർ കണ്ട് പഠിക്കണം, എന്നായിരുന്നു റിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം. 

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു വിവാദത്തിനാസ്പദമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിലെ പരാമര്‍ശം വിവാദമായതോടെ ജില്ലാ നേതൃത്വം ഇടപെട്ട് പോസ്റ്റ് പിന്‍വലിപ്പിക്കുകയായിരുന്നു. പോസ്റ്റ് സദുദ്ദേശത്തെടെ ആയിരുന്നെന്നും ആരെയും ഉദ്ദേശിച്ചായിരുന്നില്ല പരാമര്‍ശമെന്നും റിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. 

കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവെമന്ത്രി അശ്വിനി വൈഷ്ണവ് വഴിയില്‍ കാത്തിരുന്ന സാധാരണക്കാരോട് നിവേദനം വാങ്ങുകയും സംസാരിക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ ആണ് പോസ്റ്റ് ഇട്ടതെന്നും, ഇത് എങ്ങനെ വിവാദമായെന്ന് അറിയില്ലെന്നും റിനീഷ് കൂട്ടിച്ചേര്‍ത്തു.

എന്നാൽ വൈഷ്ണവിനെ മുൻ നിറുത്തി കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയെയും മുൻ മന്ത്രി വി മുരളീധരനെയുംറിനീഷ് കൊട്ടിയതാണ് പാർട്ടിക്കുള്ളിൽ ചർച്ചയായത്. പ്രവർത്തകരെ അടുപ്പിക്കാത്ത സുരേഷ് ഗോപിയുടെ നിലപാടിനോടുള്ള പ്രതിഷേധം ഒരു സന്ദർഭം കിട്ടിയപ്പോൾ പരോക്ഷമായി പ്രതികരിക്കുകയായിരുന്നു. കെ. സുരേന്ദ്രൻ ഗ്രൂപ്പിനഭിമതനാണ് ടി.റിനീഷ്.

ഇതുകൊണ്ട് തന്നെ വി മുരളീധരൻ അനുകൂലികൾ സുരേഷ് ഗോപിക്കെതിരെ പോസ്റ്റിട്ടെന്ന് പറഞ്ഞ് പ്രശ്നമാക്കിയപ്പോൾ പാർട്ടി നിർദേശപ്രകാരം തന്നെ ഉടനെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച രാത്രി തന്നെ സാമൂഹ്യ മാധ്യമങ്ങളിലടക്കം ഇത് വൈറലായതോടു കൂടിയാണ് ഇന്നലെ രാവിലെ റിനീഷ് മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരണവുമായി രംഗത്തെത്തിയത്.

എന്നാൽ പോസ്റ്റിലെ പരാമർശങ്ങൾ തിരുത്തുകയല്ല താനടക്കമുള്ള പൊതു പ്രവർത്തകർക്ക് മാതൃകയാണ്, കേന്ദ്ര റെയിൽവെ മന്ത്രി എന്നു പറഞ്ഞ് വിവാദത്തിൽ നിന്ന് തടിയൂരുവാൻ ശ്രമിക്കുകയായിരുന്നു കഴിഞ്ഞ ദിവസവും റിനീഷ് ചെയ്തത്.

Follow us on :

More in Related News