Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2024 19:21 IST
Leo T Abraham
Share News :
തിരുവനന്തപുരം: സി.പി.എം. മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പിന്തുണച്ച് കോണ്‍ഗ്രസ്. ടി.പി. ചന്ദ്രശേഖരനെ വധിച്ചതുപോലെ തീര്‍ത്തുകളയാമെന്നാണ് സി.പി.എം. കരുതുന്നതെങ്കില്‍ മനു തോമസിന് കോണ്‍ഗ്രസ് സംരക്ഷണം നല്‍കുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. മനു തോമസിനെതിരെ ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്കില്‍ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് പരസ്യപിന്തുണ.
'മുഖ്യമന്ത്രിയും സി.പി.എമ്മും നല്‍കുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിന്‍ബലം. ഒറ്റപ്പെട്ട ശബ്ദങ്ങളെ ടി.പി. ചന്ദ്രശേഖരന്‍ മാതൃകയില്‍ തീര്‍ത്തുകളയാം എന്നാണ് സി.പി.എം. കരുതുന്നതെങ്കില്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്‍കും.' -കെ. സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി വിട്ടാല്‍ എന്തും വിളിച്ച് പറയാനാകില്ലെന്ന് ബോധ്യപ്പെടുത്താന്‍ സംഘടനയ്ക്ക് അധികം സമയം വേണ്ടെന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ ഭീഷണി. ഒപ്പമുള്ള ബിസിനസ്സുകാര്‍ക്കും മാധ്യമങ്ങള്‍ക്കും ഒന്നും ചെയ്യാനാകില്ലെന്നും ആകാശ് ഫെയ്‌സ്ബുക്കിലൂടെ ഭീഷണി മുഴക്കിയിരുന്നു.
റെഡ് ആര്‍മി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റിന് കീഴെയായിരുന്നു. ആകാശിന്റെ കമന്റ്. പി. ജയരാജനെ രൂക്ഷമായി വിമര്‍ശിച്ച് മനു തോമസ് നേരത്തെ രംഗത്തെത്തിയിരുന്നു. ജയരാജന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്നും പാര്‍ട്ടിക്കറിയാത്ത, ജനങ്ങള്‍ക്കറിയാത്ത ഒന്നും ഇനി മറച്ചുവെക്കാനില്ലെന്നും മനു തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
Follow us on :
Tags:
Please select your location.