Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ നഗരസഭ പതിനൊന്നാം വാർഡിൽ വിജയം ആവർത്തിക്കാൻ എൽഡിഎഫ്..

07 Nov 2025 17:51 IST

MUKUNDAN

Share News :

ഗുരുവായൂർ:ചക്കംകണ്ടത്തിന്റെ വികസന തുടർച്ചയ്ക്കും പുരോഗതിക്കും ഇടതുപക്ഷ വിജയം അനിവാര്യമാണെന്നും,ഗുരുവായൂർ നഗരസഭ പതിനൊന്നാം വാർഡ്‌ അത് ആഗ്രഹിക്കുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.വത്സരാജ് പ്രസ്താവിച്ചു.11-ആം വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും,വാർഡിന്റെ വികസനരേഖ പ്രകാശനവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചന്തമേറും ചക്കംകണ്ടത്തിന്റെ സമഗ്രമായ പുരോഗതിയും,വികസനവും ചർച്ച ചെയ്യപ്പെടുന്ന അഞ്ചുവർഷക്കാലത്തെ വികസന നാൾവഴികൾ അടങ്ങിയ രേഖയാണ് ഗുരുവായൂർ നഗരസഭ വാർഡ് കൗൺസിലറും,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ എ.എം.ഷഫീറിന് കൈമാറി പുറത്തിറക്കിയത്.വാർഡ് കൺവീനർ ഷാനിറെജി സ്വാഗതവും,ചെയർമാൻ എ.സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടതുമുന്നണി നേതാക്കളായ പി.എസ്.ജയൻ,എം.എ.ഷാജി,കെ.കെ.അപ്പുണ്ണി,കെ.എ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.വാർഡ് കമ്മിറ്റിയുടെ ട്രഷറർ ഉമ്മർ മനയത്ത് നന്ദി രേഖപ്പെടുത്തി.




Follow us on :

More in Related News