Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jul 2024 10:28 IST
Share News :
തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് സ്പേസ് പാർക്കിലെ ജോലിക്കായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നയുടെ കൂട്ടുപ്രതി. കേസിലെ രണ്ടാം പ്രതിയും അമൃത്‌സർ സ്വദേശിയുമായ സച്ചിൻ ദാസാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഹർജി ഫയൽചെയ്തത്.
സ്വപ്നാ സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയത് കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനു കീഴിലുളള സ്പേസ് പാർക്കിൽ ജോലി നേടാനാണ് . ഡോ. ബാബാ സാഹിബ് അംബേദ്കർ ടെക്നോളജി യൂണിവേഴ്സിറ്റിയുടെ പേരിലുള്ള സർട്ടിഫിക്കറ്റ്, ദേവ് എജ്യുക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം വഴി നേടിയാണ് ഹാജരാക്കിയത്. സച്ചിൻ ദാസാണ് സർട്ടിഫിക്കറ്റ് ശരിയാക്കി നൽകിയത്. ഈ സർട്ടിഫിക്കറ്റുപയോഗിച്ച് സ്പേസ് പാർക്കിൽ ജോലി നേടിയ സ്വപ്ന, പ്രതിമാസം 3.18 ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്നു.
ആറു മാസത്തിനിടെ 19,06,730 രൂപ ശമ്പളം വാങ്ങി സർക്കാർ ഖജനാവിനു നഷ്ടമുണ്ടാക്കി എന്നാണ് കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസ്. അതെ സമയം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരനാണ് സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി വാങ്ങിനൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണോദ്യോഗസ്ഥനോ വിചാരണവേളയിൽ പ്രോസിക്യൂട്ടറോ കേസിന്റെ വിജയത്തിനാവശ്യമായ തെളിവില്ലാതെ വന്നാൽ പ്രതികളിൽ ആരെയെങ്കിലും മാപ്പുസാക്ഷിയാക്കുക എന്നതാണ് നിലവിൽ രീതി. ഇതിനായി അന്വേഷണോദ്യോഗസ്ഥനോ പ്രോസിക്യൂട്ടറോ ആണ് കോടതിയിൽ അപേക്ഷ നൽകേണ്ടതെന്നും അഭിഭാഷകർ പറഞ്ഞു.
Follow us on :
Tags:
Please select your location.