Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 16:00 IST
Share News :
ചാലക്കുടി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ മലയോര സമര പ്രചരണ ജാഥയ്ക്ക് ചായ്പൻകുഴിയിൽ വൻ സ്വീകരണം ഒരുക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു. വന്യമൃഗങ്ങളുടെ അക്രമത്തിൽനിന്ന് മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരമുണ്ടാക്കുക, ബഫർസോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക, വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവനും സ്വത്തിനും നഷ്ടമുണ്ടായവർക്കും പരിക്കേറ്റവർക്കും അർഹമായ നഷ്ടപരിഹാരം നൽകുക
എന്നീ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സമര പ്രചരണയാത്ര ജനുവരി 27ന് കണ്ണൂർ ഇരിക്കൂർ മണ്ഡലത്തിൽ നിന്ന് ആരംഭിച്ച്
ജനുവരി 31ന് രാവിലെ 10 നാണ് ജില്ലയിലെ സമ്മേളനസ്ഥലമായ ചായ്പ്പൻ കുഴിയിൽ എത്തിച്ചേരുക.
ചാലക്കുടിയിൽ നടന്ന യുഡിഎഫ് നേതാക്കളുടെ മേഖല യോഗത്തിൽ ചെയർമാൻ സി ജി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എംപി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ ജെയിംസ് പോൾ, പി കെ ജേക്കബ്, അബ്ദുൽ കരീം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമാരായ വി ഒ പൈലപ്പൻ,എം ടി ഡേവിസ്, സുധൻ കാരയിൽ, അലക്സ് ചുക്കിരിയിൽ, സോമൻ ചിറ്റേത്ത്, കെപിസിസി അംഗം ഷോൺ പല്ലിശ്ശേരി, ചാലക്കുടി നഗരസഭ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു,കോടശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ പി ജയിംസ് എന്നിവരും ഘടകകക്ഷി നേതാക്കളായ ഐ ഐ അബ്ദുൽ മജീദ്, ജോൺ മുണ്ടൻമാണി,വിൽസൻ മേച്ചേരി, ഷാജു വടക്കൻ, എ കെ ഉണ്ണികൃഷ്ണൻ, കെ എ ജേക്കബ്ബ് എന്നിവരും സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.