Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്രിമിറ്റോറിയം പുകകുഴൽ പുനർ നിർമ്മിക്കാൻ ലഭിച്ച ടെണ്ടർ അംഗീകരിക്കുന്ന സപ്ലിമെൻ്ററി അജണ്ട പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് പാസാക്കാനായില്ല

08 Oct 2024 18:55 IST

- WILSON MECHERY

Share News :


ചാലക്കുടി:

 നഗരസഭ ക്രിമിറ്റോറിയത്തിൻ്റെ പുകകുഴൽ പുന:സ്ഥാപിക്കുന്നതുമായ് ബന്ധപ്പെട്ട്

ടെണ്ടർ അംഗീകരിക്കുന്നതിന്

 നഗരസഭ കൗൺസിലിൽ വന്ന അജണ്ടയിൽ തീരുമാനം എടുക്കാൻ കഴിഞ്ഞില്ല.

കഴിഞ്ഞ ദിവസം പുകകുഴൽ ഒടിഞ്ഞ് വീണതിനെ തുടർന്ന്, അടിയന്തരമായി ക്വട്ടേഷൻ സ്വീകരിക്കുകയും, തിങ്കളാഴ്ച വൈകിട്ട് 5 മണി വരെ ലഭിച്ച 5 കമ്പനികളുടെ ടെണ്ടറാണ് ഇന്നത്തെ കൗൺസിലിൽ സപ്ലിമെൻ്ററി അജണ്ടയായി ചേർത്തത്.

കൗൺസിൽ യോഗം ആരംഭിച്ചപ്പോൾ തന്നെ ക്രിമിറ്റോറിയം വിഷയത്തിൽ ചെയർമാൻ്റേയും ബന്ധപ്പെട്ടവരുടേയും അനാസ്ഥ ഉണ്ടായതായ് ചൂണ്ടിക്കാട്ടി LDF ലീഡർ സി.എസ്.സുരേഷ്  സംസാരിച്ചു.

ഇത് സംബന്ധിച്ച ചർച്ചയിൽ, മുൻകാലത്തും ക്രിമിറ്റോറിയത്തിൽ തകരാറുകൾ സംബവിച്ചിട്ടുണ്ടെന്നും ഇത് ആരും മനപൂർവ്വം ചെയ്യുന്നതല്ലെന്നും, പ്രതിപക്ഷം ഇതിനെ രാഷ്ട്രീയ വൽക്കരിക്കുകയാണെന്നും UDF ലീഡർ ഷിബു വാലപ്പൻ പറഞ്ഞു.

ഇതിനിടയിൽ

പ്രതിപക്ഷ കൗൺസിലർമാർ ബഹളം വെക്കുകയും, അജണ്ടകൾ വായിച്ച് അംഗീകരിക്കുകയുമായിരുന്നു.

നിലവിലുള്ള അജണ്ടകൾക്ക് പുറമെയാണ്

പുകകുഴൽ നിർമ്മാണം സംബന്ധിച്ചും,

51 പേരുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ പാസാക്കുന്നതും,

അമൃത് പദ്ധതിയുടെ നഗരസഭ വിഹിതം അടക്കുന്നതും,

ആയുഷ് ആശുപത്രി നിർമ്മാണവുമായ് ബന്ധപ്പെട്ട് ഭൂമി അനുവദിക്കുന്നതും സംബന്ധിച്ച അജണ്ടകൾ സപ്ലിമെൻ്ററിയായി ഉണ്ടായിരുന്നത്.

എന്നാൽ കൗൺസിലിൽ പ്രതിപക്ഷം വിയോജന കുറിപ്പ് നൽകിയതോടെ,

സപ്ലിമെൻ്ററി അജണ്ടകളിൽ തീരുമാനം എടുക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടായി.

ക്രിമിറ്റോറിയത്തിലെ പുക കുഴൽ നിർമ്മാണം, 12 ലക്ഷം രൂപയോളം ചിലവ് വരുന്ന വലിയ പ്രവർത്തിയാണെങ്കിലും, ചെയർമാൻ സ്വന്തംഉത്തരവാദിത്തത്തിൽ,കൗൺസിൽ അംഗീകാരം പിന്നീട് ലഭിക്കും എന്ന് പ്രതീക്ഷിച്ച്, ഹൈടെക് എന്ന സ്ഥാപനത്തിൻ്റെ ടെണ്ടറിന് അംഗീകാരം നൽകി.

ക്രിമിറ്റോറിയത്തിലെ അടിയന്തര പ്രവർത്തികൾ ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.

കൗൺസിൽ കഴിഞ്ഞ ഉടൻ തന്നെ നിശ്ചയിച്ച കമ്പനിയുടെ അധികാരികളെ ചർച്ചയ്ക്ക് വിളിക്കുകയും,

ക്രിമിറ്റോറിയം സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കാനുള്ള

നടപടികൾ സ്വീകരിക്കുകയും ചെയ്തു.

അമൃത് കുടിവെള്ള പദ്ധതി ഉൾപ്പെടെ

മറ്റ് അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിലും ചെയർമാൻ മുൻകൂർ അനുമതി നൽകി.

31ാം വാർഡിലെ അട്ടാതോട് റോഡിൽ കാലപ്പഴക്കം മൂലം തുടർച്ചയായി പൈപ്പ് പൊട്ടുന്നതിനാൽ ഇവിടെ കുടിവെള്ളം ലഭിക്കാൻ തടസ്സം ഉണ്ടാകുന്നതിനാൽ, നിലവിലുള്ള അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 5.70 രൂപ ചിലവ് വരുന്ന പൈപ്പ്ലൈൻ മാറ്റുന്ന പ്രവർത്തിക്കും അംഗീകാരം നൽകി..നഗരസഭയുടെ ശുചികരണവിഭാഗത്തിലേക്ക് 10 പകരം തൊഴിലാളികളെ നിയമിക്കാനും, ഇതിന് എംപ്ലോയ്മെൻ്റ് എക്സേഞ്ച് വഴി ലിസ്റ്റ് ലഭ്യമാക്കാനും തീരുമാനിച്ചു.

നഗരസഭ തെരുവ് കച്ചവട നിയമാവലിക്ക് കൗൺസിൽ അന്തിമ അംഗീകാരം നൽകി.

ചെയർമാൻ എബി ജോർജ്ജ് അധ്യക്ഷത വഹിച്ചു.

Follow us on :

More in Related News