Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2024 16:41 IST
Share News :
ചേലക്കര:
മുനമ്പം വിഷയം മതവിഭാഗങ്ങൾ തമ്മിലുള്ള വിഷയമല്ലെന്നും ഇതിന്റെ പേരിൽ മത സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ചിലർ നടത്തുന്ന ശ്രമം അപലപനീയമാണന്നും കേരള ഐടി & പ്രൊഫഷണൽ കോൺഗ്രസ്
സംസ്ഥാന പ്രസിഡന്റ് അപു ജോൺ ജോസഫ് പറഞ്ഞു. സംസ്ഥാ സർക്കാർ ശ്രമിച്ചാൽ ഒറ്റ ദിവസം കൊണ്ട് പ്രശ്നത്തിന് രമ്യമായ പരിഹാരമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ പ്രചരണാർത്ഥം ചേ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്റെ മകൻ കൂടിയായ അപു ജോൺ ജോസഫ്.
ജില്ലാ പ്രസിഡന്റ് സി വി കുര്യാക്കോസ് അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉൽഘാടനം ചെയ്തു. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് ചെയർമാൻമാരായ ജോസഫ് എം പുതുശ്ശേരി, എം.പി.പോളി, കേരള ഐടി& പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അപു ജോൺ ജോസഫ്,ഉന്നതാധികാര സമിതി അംഗം ജോൺസൻ കാഞ്ഞിരത്തിങ്കൽ,തോമസ് ആന്റണി, പ്രസാദ് പുലിക്കോട്ടിൽ, കെ വി കണ്ണൻ,ചേലക്കര നിയോജകമണ്ഡലം പ്രസിഡണ്ട് ഷാജിചേലക്കര,തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.