Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാട് രാഹുലിന് നിരുപാധികം പിന്തുണ; സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് അന്‍വര്‍

23 Oct 2024 22:11 IST

Enlight News Desk

Share News :

പാലക്കാട്: പാലക്കാട് ഡിഎംകെ പിന്തുണയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതായി പി വി അന്‍വര്‍ എംഎല്‍എ. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനത്തിന് ഒപ്പം ഉണ്ടാകുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

'ഇവിടെ ബിജെപി വിജയിക്കരുത്. വര്‍ഗീയവാദികള്‍ വിജയിക്കരുത്. എല്ലാവര്‍ക്കും അനുകൂലമായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ത്തണമായിരുന്നു. എന്നാല്‍ ഒരുഘട്ടത്തില്‍ പോലും കോണ്‍ഗ്രസ് അതിന് തയ്യാറായില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കണമായിരുന്നു. ബിജെപി തോല്‍ക്കണം എന്നാഗ്രഹിക്കുന്ന കമ്മ്യുണിസ്റ്റുകാരനും വോട്ട് ചെയ്യാമായിരുന്നു', അൻവർ പറഞ്ഞു.

ഘടകക്ഷികള്‍ സംസാരിച്ചിട്ടും കോണ്‍ഗ്രസ് രാഹുലിനെ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാൻ തയ്യാറായില്ല. അഹങ്കാരമാണിത്. ഈ ധിക്കാരത്തിനുള്ള സമയമല്ല ഇത്. താന്‍ പറഞ്ഞതേ നടക്കൂവെന്ന വാശിയാണ് പ്രതിപക്ഷ നേതാവിന്. ഒരു വിട്ടുവീഴ്ച്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. ആരാണ് അൻവർ, ഏതാണ് അവൻ, എവിടുന്നുവന്നു എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒരു മനുഷ്യനെ അപമാനിക്കുന്നതിൻറെ അങ്ങേയറ്റമാണിത്', അൻവർ തുറന്നടിച്ചു.

സ്ഥാനാര്‍ത്ഥി പിന്‍വലിച്ച് തന്നെ പിന്തുണക്കാനുള്ള ഡിഎംകെയുടെയും പി വി അന്‍വറിന്റെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഡിഎംകെ പിന്തുണക്ക് അന്‍വറിനോട് നന്ദി.വര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷ മനസുള്ള ആരുടെയും വോട്ട് വാങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ചിഹ്നം വൈകാരികതയുടെ വിഷയമാണ്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കാണുന്നു. എല്ലാ ജനവിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ ഒരുപോലെ പരിഹരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.


പി വി അന്‍വറിന്റെ നീക്കത്തെ പരിഹസിച്ചു തള്ളി സിപിഐഎം. 

റോഡ് ഷോ നടത്തി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമെന്നും പൊറാട്ട് നാടകം നടത്തി കളം വിടുകയാണ് പി വി അന്‍വര്‍ ചെയ്തതെന്നും സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.പാ

Follow us on :

More in Related News