Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹിള സാഹസ് യാത്ര ഇടുക്കി ജില്ലാ പ്രവേശനത്തിനു ഒരുക്കങ്ങളായതായി മഹിള കോണ്‍ഗ്രസ്

22 Feb 2025 13:52 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം:  മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെബി മേത്തര്‍ എം.പി.നയിക്കുന്ന മഹിള സാഹസ് യാത്ര ഇടുക്കി ജില്ലാ പ്രവേശനത്തിനു ഒരുക്കങ്ങളായതായി മഹിള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വര്‍ണലത അപ്പുകുട്ടന്‍, മണ്ഡലം പ്രസിഡന്റ് സ്റ്റാന്‍ലി സണ്ണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹനിലപാടുകള്‍ക്കെതിരെ ജനുവരി നാലിന് ആരംഭിച്ച ജാഥ വിവിധ ജില്ലകള്‍ സന്ദര്‍ശിച്ചാണ്്് ഇടുക്കിയില്‍ എത്തുന്നത്. ഇടുക്കി ജില്ലയിലെ പര്യടനം മാര്‍ച്ച് എട്ടിന് തൊടുപുഴയില്‍ സമാപിക്കും.പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് സ്ത്രി പീഡനവും കൊളളയും വര്‍ധിക്കുകയാണ്, സര്‍ക്കാര്‍ ജോലികളില്‍ മുന്‍വാതില്‍ അടച്ചു പിന്‍വാതില്‍ നിയമനം സജീവമാക്കിയതിലൂടെ സി.പി.എംകാര്‍ക്ക് മാത്രമായി സര്‍ക്കാര്‍ജോലി എന്ന നിലയിലേക്ക് മാറിയിരിക്കുന്നു.വിലക്കയറ്റവും അഴിമതിയും മൂലം വനിതകള്‍ അടക്കമുളളവരുടെ ജീവിതം പ്രതിസന്ധിയിലായതിനാലാണ് മഹിളകോണ്ഡഗ്രസ് സാഹസ് യാത്ര സംഘടിപ്പിച്ചതെന്നു നേതാക്കള്‍ പറഞ്ഞു. ആശാ വർക്കർമാർ നടത്തുന്ന സമരത്തിന് മഹിള കോൺഗ്രസ് മണ്ഡലം കമ്മറ്റി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.


            തിങ്കളാഴ്ച രാവിലെ 9.30ന് ഇടുക്കി ജില്ലയില്‍ പ്രവേശിക്കും. കല്ലേപ്പാലം ജംഗ്ഷനിൽ എത്തിച്ചേരുന്ന യാത്രയെ ജില്ല പ്രസിഡന്റ് മിനിസാബുവിന്റെ നേതൃത്വത്തില്‍ ജില്ലാ ഭാരവാഹികള്‍ സ്വീകരിക്കും.തുടര്‍ന്നു കൊക്കയാര്‍ മണ്ഡലം മഹിളകോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനം ഡി.സി.സി.പ്രസിഡന്റ് സി.പി.മാത്യു ഉദ്ഘാടനം ചെയ്യും.മണ്ഡലം പ്രസിഡന്റ് സ്റ്റാന്‍ലി സണ്ണിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഏറ്റവും നല്ല എം.പി.ക്ക് അവാര്‍ഡ് നേടിയ ഡീന്‍ കുര്യാക്കോസിനെ ആദരിക്കും. കോണ്‍ഗ്രസ് -മഹിളകോണ്‍ഗ്രസ് സംസ്ഥാന ജില്ലാ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

വാര്‍ത്ത സമ്മേളനത്തില്‍ ഭാരവാഹികളായ ഐസിമോള്‍ ബിപിന്‍,സുനിത ജയപ്രകാശ്, ജോസി ജോസഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സണ്ണി ആൻറണി, ഡി.സി.സി അംഗം സണ്ണിതട്ടുങ്കൽ എന്നിവരും പങ്കെടുത്തു.

--

Follow us on :

More in Related News