Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2026 20:21 IST
Share News :
ഗുരുവായൂർ:പെൻഷൻകാരെ കേരള സർക്കാർ പൂർണ്ണമായും വഞ്ചിച്ചു.അർഹതപ്പെട്ട അവകാശങ്ങൾ പോലും നിഷേധിച്ച ഇടതുഭരണമാണ് ഇന്ന് കേരളത്തിൽ എന്ന് വി.ടി.ബലറാം പ്രസ്താവിച്ചു.കെ എസ് എസ് പി എ ജില്ലാ സമ്മേളനം ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി.ടി.ബലറാം.ജില്ലാ പ്രസിഡന്റ് കെ.ജി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തൃശ്ശൂർ ഡിസിസി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് മുഖ്യപ്രഭാഷണം നടത്തി.മുൻ യുഡിഎഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരി,സംസ്ഥാന വൈസ് പ്രസിഡന്റ് സി.ബാലൻ,സംസ്ഥാന സെക്രട്ടറി ടി.എം.കുഞ്ഞുമൊയ്‌ദീൻ,കെ.ബി.ജയറാം,പി.എസ്.സുന്ദരൻ,എം.സി.പോളച്ചൻ,എം.എഫ്.ജോയ്,ടി.വനജ,വി.കെ.ജയരാജ് എന്നിവർ പ്രസംഗിച്ചു.തുടർന്നു നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.പി.വേലായുധൻ ഉദ്ഘാടനം ചെയ്തു.വനിതാ സമ്മേളനത്തിൽ സംസ്ഥാന മഹിളാ കോൺഗ്രസ് സെക്രട്ടറിയും,വേലൂർ പഞ്ചായത്ത് പ്രസിഡന്റും കൂടിയായ സ്വപ്ന രാമചന്ദ്രൻ,കൗൺസിലർ പി.കെ.മഹിജ,എ.എസ്.നാദിറ,കെ.സരോജിനി,കൊച്ചു ത്രേസ്യ മുരിങ്ങത്തേരി,ബ്രില്ലിയന്റ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.